ഫിഫ ലോകകപ്പ്: ഖത്തർ vs ഇക്വഡോർ തത്സമയ സ്ട്രീമിംഗ് എപ്പോൾ എങ്ങനെ കാണാം?

FIFA World Cup 2022, Qatar vs Ecuador: അറബ് മണ്ണിൽ പോരാട്ട ചൂടുയർത്തുന്ന ഫിഫ ലോകകപ്പ് 2022 ന് ഇന്ന് തുടക്കം. ആറാട്ടിന് നെറ്റിപ്പട്ടം കെട്ടി തല ഉയർത്തി നിൽക്കുന്ന കൊമ്പന്മാരെ പോലെ ഫുട്ബോൾ ഇതിഹാസങ്ങൾ ലോകത്തെ കീഴടക്കാൻ കളി മൈതാനത്ത് അണിനിരക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ ഏറ്റുമുട്ടൽ പ്രതീക്ഷിക്കാം.
ആതിഥേയർ ജയ തുടക്കമാണ് ഉറ്റുനോക്കുന്നത്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്തും ഖത്തർ 50-ാം സ്ഥാനത്തുമാണ്. മത്സരത്തിന് മുന്നോടിയായി വർണ്ണാഭമായ ഉദ്ഘാടന ചടങ്ങ് ഉണ്ടാകും. ഇന്ത്യൻ സമയം 7.30 മുതൽ പരിപാടികൾ ആരംഭിക്കും. എന്തായാലും ലോകം മുഴുവന്‍ ആഘോഷത്തിലും, ആവേശത്തിലുമാണ്. 29 ദിനങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളിൽ 32 രാജ്യങ്ങളുടെ ടീമുകൾ കളിതട്ടിൽ ഏറ്റുമുട്ടുമ്പോൾ കാല്‍പന്തിന്റെ താളത്തിനൊത്ത് ലോകം ഇളകി മറിയും.
ഖത്തർ vs ഇക്വഡോർ മത്സരം എവിടെയാണ് നടക്കുന്നത്?
ഉദ്ഘാടന മത്സരം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കും.
സമയം?
മത്സരം ഇന്ത്യൻ സമയം രാത്രി 9:30 ന് ആരംഭിക്കും.
ഏതൊക്കെ ടിവി ചാനലുകളാണ് സംപ്രേക്ഷണം ചെയ്യുക?
ഖത്തർ vs ഇക്വഡോർ മത്സരം സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി ടിവിയിൽ സംപ്രേക്ഷണം ചെയ്യും.
മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് എവിടെ ?
മത്സരം ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
Story Highlights: FIFA World Cup 2022 Qatar vs Ecuador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here