നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

നാലര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശിയായ ഉണ്ണിക്കണ്ണൻ, ഓടനാവട്ടം സ്വദേശിയായ അഞ്ചു എന്നിവരാണ് അറസ്റ്റിലായത്. തൃശ്ശൂരിലെ ലോഡ്ജിൽ ഒളിച്ചു താമസിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
Read Also: കുവൈറ്റിൽ 34 സ്ഥലങ്ങളിൽ വസന്തകാല ക്യാമ്പുകൾക്കായി ഓൺലൈൻ റിസർവേഷൻ
കൊട്ടാരക്കര താലൂക്ക് ആശുപത്രി ജംക്ഷനിലെ ആംബുലൻസ് ഡ്രൈവറായിരുന്നു ഉണ്ണിക്കണ്ണൻ. നാളുകളായി ഉണ്ണിക്കണ്ണനും താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന അഞ്ചുവും തമ്മിൽ അടുപ്പത്തിലായിരുന്നു. ഈ മാസം 11ന് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഇരുവരും ഒളിച്ചോടി.
Read Also: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റൺ നാളെ
വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് ഇവർ തൃശ്ശൂരിലെ ലോഡ്ജിൽ ഒളിച്ചു താമസിക്കുകയായിരുന്നു എന്ന വിവരം ലഭിച്ചത്. കഴിഞ്ഞദിവസം ഇരുവരെയും തൃശ്ശൂരിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി സിഐ ബിജു എസ്.ടി യുടെ നിർദേശപ്രകാരം സ്റ്റേഷനിൽ ഉള്ള ഉദ്യോഗസ്ഥർ തൃശൂരിൽ നേരിട്ട് എത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: housewife and her boyfriend who left the baby and went with her boyfriend were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here