Advertisement

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാ​ഗമായുളള ദുബായ് റൺ നാളെ

November 20, 2022
Google News 2 minutes Read
Dubai Run Fitness Challenge

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാ​ഗമായുളള ദുബായ് റൺ നാളെ നടക്കും. 5, 10 കിലോമീറ്ററുകളിലായി ദുബൈ ശൈഖ് സായിദ് റോഡിൽ നടക്കുന്ന പരിപാടിയിൽ താമസക്കാരും സന്ദർശകരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കും. നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവ​ദിക്കുക ( Dubai Run Fitness Challenge ).

Read Also: ബിജെപിയെ പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചു; അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്‌പെന്‍ഷന്‍

ദുബായ് ഫിറ്റനസ് ചലഞ്ചിനേടനുബന്ധിച്ചു നടക്കുന്ന ദുബായ് റണിന്റെ നാലാം പതിപ്പാണ് നാളെ നടക്കുക. നാളെ രാവിലെ ഷെയ്ഖ് സായിദ് റോഡിലാണ് പരിപാടി നടക്കുക. കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഇത്തവണ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് അധികൃതരു‍ടെ പ്രതീക്ഷ. പരിപാടിയുടെ ഭാ​ഗമായി ഷെയ്ഖ് സായിദ് റോഡും മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് റോഡും പുലർച്ചെ നാലു മുതൽ രാവിലെ 10 വരെയും ഫിനാൻഷ്യൽ സെന്റർ റോഡിന്റെ ഇരുവശവും പുലർച്ചെ നാലു മുതൽ രാവിലെ 10 വരെയും അടച്ചിടുമെന്ന് ആർടിഎയും ദുബായ് പൊലീസും അറിയിച്ചു.

Read Also: പ്രചാരണം അടിസ്ഥാന രഹിതം; ശശി തരൂരിന് വിലക്കില്ലെന്ന് കെ.സുധാകരൻ

ദുബായ് മാൾ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയിലൂടെ കടന്നുപോകുന്ന അഞ്ചു കിലോമീറ്റർ റൂട്ട് അതോടൊപ്പം ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് വാട്ടർ കനാലിലേയ്ക്ക് ആരംഭിച്ച് വേൾഡ് ട്രേഡ് സെന്റർ ലക്ഷ്യമാക്കി തിരിച്ച് ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമുള്ള അൽ മുസ്താഖ്ബാൽ സ്ട്രീറ്റിൽ അവസാനിക്കുന്ന 10 കിലോമീറ്റർ എന്നിങ്ങനെ രണ്ടു റൂട്ടുകളിലായാണ് റൺ നടക്കുക. അതേസമയം നേരത്തേ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം അനുവ​ദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

Story Highlights: Dubai Run Fitness Challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here