Advertisement

‘അര്‍ജന്റീനയില്‍ ഇത്തവണത്തെ പ്രതീക്ഷ കൂടുതല്‍, അതിന് കാരണവുമുണ്ട്’; ഖത്തറിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി ഷാഫി പറമ്പില്‍

November 20, 2022
Google News 3 minutes Read
Shafi parambil go to qatar world cup

ഖത്തറില്‍ ലോക കപ്പ് മാജിക്കിനായി കാതോര്‍ത്തിരിക്കുകയാണ് ലോക കായികപ്രേമികള്‍. ഫാന്‍ ബേസ്ഡ് ആഘോഷങ്ങളെല്ലാം തകര്‍പ്പനായി നടക്കുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഇപ്പോള്‍, ഖത്തറിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലാണ്. കുറച്ചുകളികളെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹത്തിലാണ് ഷാഫി പറമ്പില്‍. തന്റെ സ്വപ്ന ഫൈനലിനെ കുറിച്ച് മനസുതുറക്കുകയാണ് ഷാഫി പറമ്പില്‍ ട്വന്റിഫോറിനോട്.(Shafi parambil go to qatar world cup)

‘വളരെ പ്രതീക്ഷയോടെയാണ് വേള്‍ഡ് കപ്പിനെ നോക്കിക്കാണുന്നത്. നല്ല സ്‌ക്വാഡാണ്. ഇത്തവണത്തെ പ്രതീക്ഷ കൂടുന്നതിന് കാരണമുണ്ട്. അന്താരാഷ്ട്ര നിലയില്‍ അര്‍ജന്റീനയ്ക്ക് ഒരു സ്ഥിരത വന്നിട്ടുണ്ട്. ബ്രസീലിന്റെയും സ്‌പെയിനിന്റെയും റെക്കോര്‍ഡിനൊപ്പം അര്‍ജന്റീനയും എത്തിയിട്ടുണ്ട്. ആ സ്ഥിരത തന്നെ പ്രധാനപ്പെട്ടതാണ്. മറ്റൊന്ന് മെസി നേതൃത്വം നല്‍കുന്ന ടീമില്‍ നല്ലൊരു ബാലന്‍സ്ഡ് ആയിട്ടുള്ള കളിക്കാരാണുള്ളത്. ഓരോ സെക്ടറിലും നല്ല താരങ്ങളാണ്. ഷാഫി പറമ്പില്‍ പറയുന്നു.

ലോകകപ്പില്‍ മലയാളികളുടെ ആവേശത്തെ കുറിച്ചും ഷാഫി പറമ്പില്‍ പറയുന്നു. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിന്റെ വിജയത്തിന്റെ പ്രധാന ഘടകം മലയാളികളാണ്. അവിടുത്തെ ഫാന്‍ ഫെസ്റ്റില്‍ പോലും ഏറ്റവും കൂടുതല്‍ പങ്കെടുത്തത് മലയാളികളാണ്. മെസിയും റൊണാള്‍ഡോയുമൊക്കെ കളി നിര്‍ത്തുവന്നതിന് മുന്‍പ് അവരുടെയൊക്കെ ലോകകപ്പ് നേരിട്ടൊന്ന് കാണണമെന്ന് ആഗ്രഹിച്ചാണ് ഇത്തവണ ഖത്തറിലേക്ക് പോകുന്നത്.’. ഷാഫി പ്രതികരിച്ചു.

ഖത്തറില്‍ ലോക കപ്പിന് കിക്കോഫ് ആകുന്നതോടെ ലോകം മുഴുവന്‍ ഇനിയുള്ള നാളുകള്‍ ഒരു പന്തിനൊപ്പം കണ്ണോടിക്കുകയാണ്. ലാറ്റിനമേരിക്ക, യൂറോപ്പ്, പരിമിതികളുണ്ടെങ്കിലും ഏഷ്യയും റഷ്യയും, വമ്പന്‍മാരുടെ വീമ്പുമായി അര്‍ജന്റീനയും ബ്രസീലും ലോക കിരീടത്തിനായി മോഹിക്കുന്നവര്‍ അങ്ങനെ ഏറെയുണ്ട്.

Read Also: World Cup 2022 updates: ഇനി കാൽപന്ത് ആരവം; ലോകകപ്പിന് ഇന്ന് കിക്കോഫ്

രണ്ട് പതിറ്റാണ്ടിനുശേഷമുള്ള കിരീടമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അര്‍ജന്റീനയാകട്ടെ ലയണല്‍ മെസിയെന്ന വിസ്മയത്തിലാണ് പ്രതീക്ഷവയ്ക്കുന്നത്. 1986ല്‍ മാറഡോണക്കുശേഷമൊരു പൊന്‍കിരീടം സമ്മാനിക്കാന്‍ മെസിയുടെ ബൂട്ടുകള്‍ക്കാകുമോ? അതോ നെയിമറിന്റെ ഗോള്‍ വേട്ടയോ? ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്.

ദോഹയുടെ ഹൃദയഭൂമിയില്‍ നിന്ന് 60 കിലോമീറ്ററോളം അകലെ അല്‍ ഖോറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് തുടക്കമാകും. രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ ഒരുക്കുന്നത്. 60,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

Story Highlights: Shafi parambil go to qatar world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here