Advertisement

പറമ്പിലെ തടി നോക്കാനെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയെ കയറിപിടിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

November 20, 2022
Google News 1 minute Read

പറമ്പിലെ തടി നോക്കാനെന്ന വ്യാജേന വീട്ടിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വെണ്മണി കൂടത്തൊട്ടി സ്വദേശി അമ്പഴത്തിങ്കല്‍ ജോബിനാണ് (45) അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കഞ്ഞിക്കുഴി പൊലീസ് ജോബിനെതിരെ കേസെടുക്കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തടിപ്പണിക്കാരനായ ജോബിന്‍ തടി നോക്കാനെന്ന വ്യാജേന വൈകിട്ടോടെ പരാതിക്കാരിയുടെ വീട്ടില്‍ എത്തി. തുടര്‍ന്ന് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് പരാതിക്കാരിയായ സ്ത്രീ. പത്ത് വയസുളള കുട്ടി മാത്രമായിരുന്നു സംഭവ സമയം യുവതിയുടെ ഒപ്പമുണ്ടായിരുന്നത്.

കയറി പിടിച്ചതോടെ യുവതി ബഹളം വെക്കുകയും ജോബിന്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി പൊലീസ് പ്രതിയെ വെണ്മണിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. സിഐ സാംജോസിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ സാജു എം.വി.ജോസി, ഫാസില്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ജോബിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Story Highlights: trying to torture the housewife; accused was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here