കത്ത് വിവാദം; സമരം കടുപ്പിക്കാനൊരുങ്ങി ബിജെപിയും യുഡിഎഫും

നിയമന കത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിളിച്ച പ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. നിയമന പട്ടിക ഇനിയും പുറത്ത് വരുമെന്നും മേയർ രാജി വയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
Read Also: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
നഗരസഭയ്ക്കകത്ത് യുഡിഎഫ് കൗൺസിലർമാരുടെയും പുറത്ത് യൂത്ത് കോൺഗ്രസിൻ്റെയും സമരം ഇന്നും പുരോഗമിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. തുടർച്ചയായ പ്രതിപക്ഷ സമരം നഗരസഭയിലെ സാധാരണ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ പ്രചരണം നടത്താൻ സിപിഐഎം തീരുമാനിച്ചത്. അതേ സമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇത് വരെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടില്ല. വിജിലൻസ് അന്വേഷണവും മന്ദഗതിയിലാണ്.
Story Highlights: Letter controversy Opposition protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here