Advertisement

നെഞ്ചെരിച്ചില്‍ ശല്യമാകുന്നുണ്ടോ? നിയന്ത്രിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

November 21, 2022
Google News 2 minutes Read

ഒരിക്കലെങ്കിലും നെഞ്ചെരിച്ചില്‍ അനുഭവപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. നെഞ്ചെരിച്ചില്‍ നീണ്ട് നില്‍ക്കുന്ന സമയത്തിലും തീവ്രതയിലും പലര്‍ക്കും വ്യത്യാസമുണ്ടാകും. നെഞ്ചെരിച്ചില്‍ വരാതെ തടയാനും വന്നാല്‍ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കാനും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ( tips to get rid of heartburn)

നന്നായി ചവച്ചരച്ച് ആഹാരം കഴിക്കുക, വയര്‍ നന്നായി നിറയും വരെ കഴിക്കരുത്

നിങ്ങളുടെ വിശപ്പ് മാറാന്‍ വേണ്ടി മാത്രം ആഹാരം കഴിക്കുക. വിശപ്പ് അടങ്ങിയാലും വീണ്ടും വീണ്ടും കഴിക്കാന്‍ ശ്രമിക്കരുത്. ഭക്ഷണം നല്ലതുപോലെ സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

വേണം കൂടുതല്‍ ഫൈബര്‍

ദഹനപ്രക്രിയയെയാകെ മെച്ചപ്പെടുത്താന്‍ ഫൈബറോളം ഗുണം ചെയ്യുന്ന ഒന്നുമില്ല. ഫൈബര്‍ അടങ്ങിയ ഓട്‌സ്,നട്ടസ്, ആപ്പിള്‍, അത്തിപ്പഴം, ബീന്‍സ് മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ആശ്വാസത്തിന് ഇവ കഴിയ്ക്കാം

ആപ്പിള്‍, ബെറീസ്, ഏലയ്ക്ക മുതലായവ കഴിക്കുന്നത് നെഞ്ചെരിച്ചിലില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം നല്‍കും.

കാപ്പികുടി കുറയ്ക്കുക
മദ്യം, കാപ്പി മുതലായ പാനീയങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണം.

കിടക്കുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം വേണ്ട

കഴിച്ച ഭക്ഷണം നന്നായി ദഹിച്ചതിന് ശേഷം വേണം കിടക്കാന്‍. അതിനാല്‍ ഉറങ്ങുന്ന സമയത്തിന് മൂന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് അത്താഴം കഴിക്കുന്നതാണ് നല്ലത്.

Story Highlights: tips to get rid of heartburn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here