Advertisement

വരും കളികൾ ജയിച്ച് അർജൻറീന കപ്പ് നേടുമെന്ന് ടി എൻ പ്രതാപൻ എം പി; കരയണ്ട പ്രതാപൻ ജി എന്ന് രാജ്മോഹൻ ഉണ്ണിത്താൻ

November 22, 2022
Google News 3 minutes Read

ഖത്തറിലെ സ്റ്റേഡിയത്തിൽ നിന്നും ലൈവായി കളി വിലയിരുത്തി ടിഎൻ പ്രതാപൻ എംപി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണെന്നാണ് അർജന്റീനയുടെ തോൽവിക്ക് ശേഷം ടിഎൻ പ്രതാപൻ തൻറെ വിലയിരുത്തൽ വിഡിയോയ്ക്ക് നൽകിയ തലക്കെട്ട്. നിർഭാഗ്യം എന്ന് അർജൻറീനയെ ബാധിച്ചു,എന്നാൽ സൗദി നല്ലവണ്ണം കളിച്ചെന്ന് ടി എൻ പ്രതാപൻ പറഞ്ഞു.(tn prathapan video from world cup stadium argentina match)

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

അർജൻറീന മൂന്ന് ഗോൾ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായി. വരും കളികൾ ജയിച്ച് അർജൻറീന വിജയിച്ച് കപ്പ് നേടും എന്ന് പ്രതാപൻ വിഡിയോയിൽ പറയുന്നു. എന്നാൽ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ ടിഎൻ പ്രതാപൻറെ വിഡിയോയ്ക്ക് രസകരമായ കമൻറുമായി എത്തി. ആരാധകരെ ശാന്തരാകുവിൻ….കരയണ്ട പ്രതാപൻ ജി എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ കുറിച്ചത്.

അതേ സമയം അർജൻറീന ഫാൻസായ മുൻ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി പോസ്റ്റിൽ എംഎം മണിയെ ടാഗ് ചെയ്താണ് ശിവൻകുട്ടിയുടെ പോസ്റ്റ്. നേരത്തെ രാവിലെ മെസിക്ക് അശംസ നേർന്നും മന്ത്രി ശിവൻകുട്ടി പോസ്റ്റ് ഇട്ടിരുന്നു.

Story Highlights : tn prathapan video from world cup stadium argentina match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here