കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

കോഴിക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷിബിൻ. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.(dyfi leaders bike burned at calicut)
Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. കെഎൽ 56 ഡി 3899 നമ്പർ ബൈക്കാണ് കത്തിനശിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇരുപത് ദിവസം മുൻപ് സിപിഐഎം ബിജെപി സംഘർഷം സ്ഥലത്ത് ഉണ്ടായി. അതിന് ശേഷം ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു. കഴിഞ്ഞ ഇരുപത് ദിവസങ്ങളായി സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ശേഷം ഇന്ന് വീണ്ടും ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായി.
Story Highlights : dyfi leaders bike burned at calicut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here