ചാമ്പ്യന്‍മാര്‍ മുന്നില്‍; ഫ്രാന്‍സ് 2-ഓസ്‌ട്രേലിയ 1

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഗോള്‍ പിറന്നതിന് പിന്നാലെ മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോളും നേടി ഫ്രാന്‍സ് മുന്നേറ്റം. 9ാം നമ്പര്‍ താരം ജിറൂഡാണ് ഫ്രഞ്ച് പടയ്ക്ക് വേണ്ടി ഗോളടിച്ചത്. ഫ്രാന്‍സിന് വേണ്ടി 50ാം ഗോള്‍ നേടിയ താരമായി ഇതോടെ ജിറൂഡ്. 32ാം മിനുറ്റിലായിരുന്നു ജിറൂഡിന്റെ ഫ്രാന്‍സിലായുള്ള ഗോള്‍.
26ാം മിനിറ്റിലാണ് ഓസ്‌ട്രേലിയുടെ വല കുലുക്കി ചാമ്പ്യന്‍മാര്‍ ആദ്യഗോള്‍ നേടിയത്. 14ാം നമ്പര്‍ താരം റാബിയോയുടെ ഗോള്‍ ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് വളരെ പെട്ടന്നുതന്നെ തിരിച്ചെത്തുകയായിരുന്നു.
മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്
Story Highlights : france vs australia fifa 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here