തരൂരിന് വേദിയൊരുക്കാൻ എ വിഭാഗം; വി.ഡി സതീശനെ ഒഴിവാക്കി യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം

വി ഡി സതീശനെ ഒഴിവാക്കി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്ത് ഉമ്മൻചാണ്ടി വിഭാഗം. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിൽ തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്തു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ സതീശന്റെ ചിത്രം ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു. തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നത. പരിപാടിയുമായി മുന്നോട്ടു പോകാനുള്ള ഉറച്ച തീരുമാനത്തിലാണ് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം.
Read Also: പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു; എന്താണ് വിഭാഗീയത എന്ന് അറിയണം: ശശി തരൂർ
അതേസമയം വിഭാഗീയ പ്രവർത്തനമെന്ന ആരോപണത്തിൽ വിഷമമുണ്ടെന്ന് ഡോ ശശി തരൂർ എം പി. വ്യത്യസ്‌ത പരിപാടികളിൽ പങ്കെടുത്തതിൽ എന്താണ് വിഭാഗീയത എന്ന് അറിയണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം വേദനിപ്പിച്ചു. ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഗ്രൂപ്പ് പ്രവർത്തനം നടത്തില്ല, ഒരു ഗ്രൂപ്പിന്റെയും ഭാഗമാകാനില്ല. മലബാർ സന്ദർശനം വലിയ വാർത്തയായത് അതിശയകരമാണെന്നും ശശി തരൂർ പറഞ്ഞു.
Story Highlights : Oommen chandy supporters to Conduct meeting for Sashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here