Advertisement

പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്; കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റും

November 23, 2022
Google News 2 minutes Read

പെരിയ കേസ് പ്രതികളുടെ ജയിൽ മാറ്റാൻ ഉത്തരവ്. കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് കൊച്ചിയിലെ സിബിഐ കോടതി ഉത്തരവിട്ടത്. കോടതി അനുമതി ഇല്ലാതെ കേസിലെ പ്രതി പീതാംബരന് ആയുര്‍വ്വേദ ചികിത്സ നൽകിയത് വിവാദമായിരുന്നു. സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകി.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി എ.പീതാംബരന് ചട്ടവിരുദ്ധമായി ചികിൽസ അനുവദിച്ചതിൽ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ടിനോട് കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. ജയിൽ സൂപ്രണ്ട് ആർ സാജൻ മറ്റൊരു കേസിൽ സസ്പെൻഷനിൽ ആയതിനാല്‍ ജോയിൻ്റ് സൂപ്രണ്ട് നസീം ഹാജരായി. കേസില്‍ വിശദീകരണം കേട്ട കോടതി കണ്ണൂരിൽ നിന്ന് വിയ്യൂർ ജയിലിലേക്ക് പ്രതികളെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. പീതാംബരന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും ഉത്തരവിട്ടു.

Read Also: പെരിയ കേസ് പ്രതികളെ കണ്ണൂർ ജയിലിൽ നിന്നും വിയ്യൂരിലേക്ക് മാറ്റണം; ഉത്തരവിട്ട് സിബിഐ കോടതി

അതേസമയം സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ ജോയിൻ്റ് സൂപ്രണ്ട് കോടതിയിൽ ഇന്ന് മാപ്പ് എഴുതി നൽകി. ഇത് കോടതി രേഖപ്പെടുത്തി. ജയിൽ സൂപ്രണ്ട് സിബിഐ കോടതി അനുമതിയില്ലാതെ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് പീതാംബരന് ആയുർവേദ ചികിൽസ അനുവദിച്ചത്.

Story Highlights : Shift Periya twin murder case accused to Viyyur jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here