Advertisement

റാമോസ് ഇല്ലാത്ത സ്‌പെയിന്‍ ഇന്ന് കളത്തില്‍

November 23, 2022
Google News 1 minute Read
spain vs costa rica fifa world cup

മുന്‍ ലോക ചാമ്പ്യമാര്‍ ഇന്ന് കളത്തില്‍. രാത്രി 9.30 ന് കോസ്റ്ററിക്കയാണ് എതിരാളികള്‍. റാമോസ് ഇല്ലാതെ ഇനി ആരുണ്ട് എന്ന ചോദ്യത്തിന ് ഉത്തരമറിയാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദങ്ങള്‍. കളിയഴകില്‍ എതിരാളികളുടെ വരെ പ്രശംസ ഏറ്റുവാങ്ങിയ ഒരു ടീം. വശ്യ സുന്ദരമായി എതിരാളികളെ പോലും കാഴ്ചക്കാരാക്കി സാവിയും ഇനിയേസ്റ്റയും, ടിക്കി ടക്കായും ഒരു കാലത്ത് സ്‌പെയിന് വേണ്ടി അരങ്ങു തീര്‍ത്തപ്പോള്‍ ലോകം മുഴുവനും അവര്‍ക്ക് വേണ്ടി കൈയടികളോടെ ആര്‍പ്പ് വിളിച്ചു.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും സ്‌പെയിന്‍ എന്ന ടീമിനെ വെറുക്കാന്‍ കഴിയില്ലെന്നതാണ് സത്യം. ഫുട്‌ബോളില്‍ വിപ്ലവം രചിച്ച ചുരുക്കം ടീമുകളില്‍ ഒന്നാണ് സ്‌പെയിന്‍. മരണഗ്രൂപ്പായ ഇയിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. പേഡ്രി, അന്‌സു ഫാത്തി, ഗവി എന്നിവര്‍ അടങ്ങിയ യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് ഇക്കുറി സ്‌പെയിനിന്റെ വരവ്.

Story Highlights : spain vs costa rica fifa world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here