വിജയ് ഹസാരെ ട്രോഫി: കേരളം പ്രീക്വാർട്ടറിൽ; എതിരാളികൾ ജമ്മു കശ്‌മീർ

വിജയ് ഹസാരെ ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ. ജമ്മു കശ്‌മീരാണ് കേരളത്തിൻ്റെ എതിരാളികൾ. ഈ മാസം 26ന് മത്സരം നടക്കും. എലീറ്റ് ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിൻ്റെ പ്രീ ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പിൽ ഒന്നാമതെത്തിയ തമിഴ്നാട് നേരിട്ട് ക്വാർട്ടറിൽ കടന്നു.
ഇന്ന് തമിഴ്നാടിനെതിരെ നടന്ന കേരളത്തിൻ്റെ ഗ്രൂപ്പ് സിയിലെ അവസാന മത്സരം സമനില ആയിരുന്നു. കേരളം മുന്നോട്ടുവച്ച 288 റൺസ് വിജയലക്ഷ്യം ഇടയ്ക്ക് മഴ പെയ്തതിനാൽ 47 ഓവറിൽ 276 റൺസ് ആയി ചുരുക്കിയിരുന്നു. വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ തമിഴ്നാട് 1 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തുനിൽക്കെ മഴപെയ്തു. മഴ അവസാനിക്കാതിരുന്നതോടെ ഇരു ടീമുകളും പോയിൻ്റ് പങ്കുവച്ചു. തമിഴ്നാടിന് 7 മത്സരങ്ങളിൽ 5 ജയം സഹിതം 24 പോയിൻ്റും കേരളത്തിന് 7 മത്സരങ്ങളിൽ നിന്ന് 4 ജയം സഹിതം 20 പോയിൻ്റുമുണ്ട്.
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 287 റൺസെടുത്തു. 95 റൺസെടുത്ത് പുറത്താവാതെ നിന്ന വത്സൽ ഗോവിന്ദ് കേരളത്തിൻ്റെ ടോപ്പ് സ്കോററായി. കേരളത്തിനായി വിഷ്ണു വിനോദ് (45), അബ്ദുൽ ബാസിത്ത് (41), രോഹൻ കുന്നുമ്മൽ (39) എന്നിവരും മികച്ച പ്രകടനം നടത്തി.
Story Highlights : vijay hazare trophy kerala pre quarter
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!