Advertisement

ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ; ഒടുവിൽ ഒരു ​ഗോൾ ജയവുമായി ബെല്‍ജിയം

November 24, 2022
Google News 2 minutes Read
FIFA World Cup 2022 Belgium 1-0 Canada

2022 ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന നിമിഷം വരെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. 44-ാം മിനുറ്റില്‍ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ വിജയഗോള്‍. ബെല്‍ജിയത്തിന്‍റെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവർ വിജയിച്ചുകയറിയത്. ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് കാന‍ഡ 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ​ഗോളാക്കാനായില്ല. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാർഗറ്റിലേക്കായിരുന്നു.

ആദ്യ മിനുറ്റുകളില്‍ തന്നെ അതിവേഗ അറ്റാക്കുമായി ബെൽജിയത്തെ ഞെട്ടിക്കാൻ കാനഡയ്ക്ക് കഴിഞ്ഞു. എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും കാനഡയ്ക്ക് അത് വേണ്ട തരത്തിൽ ഉപയോ​ഗിക്കാനായില്ല. കിക്കെടുത്ത അല്‍ഫോന്‍സോ ഡേവിസിന് അത് ​ഗോളാക്കാൻ കഴിഞ്ഞില്ല. 12-ാം മിനുറ്റില്‍ ലര്യായുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയതും തിരിച്ചടിയായി. കളിയിലുടനീളം അപ്രതീക്ഷിത ആക്രമണവുമായി കാനഡ ബെല്‍ജിയത്തെ പ്രതിരോധത്തിലാക്കിയ കാഴ്ച്ചയാണ് കാണാനായത്. എന്നാൽ ഫിനിഷിംഗ് പിഴവാണ് കാനഡയ്ക്ക് വിനയായത്.

ലോംഗ് പാസുകൾ ഉപയോ​ഗിച്ച് കാനഡയുടെ ഡിഫന്‍സ് പൊളിക്കുകയെന്ന തന്ത്രം മാത്രമേ ബെല്‍ജിയത്തിന് പയറ്റാൻ കഴിഞ്ഞുള്ളൂ. ഇത്തരത്തിൽ 44-ാം മിനുറ്റില്‍ ലഭിച്ച അവസരമാണ് മിച്ചി ബാറ്റ്ഷുവായി ​ഗോളാക്കി മാറ്റിയത്. എന്നാല്‍ ഗോള്‍ വീണ ശേഷവും കാനഡ ആക്രമിച്ചു തന്നെ കളിക്കുകയായിരുന്നു. രണ്ടാംപകുതിയും അത് തുടർന്നു. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയം ഈ ലോകകപ്പ് വിജയിച്ച് തുടങ്ങാനുറച്ച് തന്നെയാണ് കാനഡയെ നേരിടാനിറങ്ങിയത്. എന്നാൽ അനായാസം ജയിച്ചു കയറാമെന്ന് കരുതിയ ബെൽജിയത്തിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

Story Highlights : FIFA World Cup 2022 Belgium 1-0 Canada

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here