Advertisement

മേയർക്ക് പ്രവർത്തിക്കാനാവാത്ത വിധം പ്രതിഷേധം; ഡെപ്യൂട്ടി മേയറുടെ ഹർജി കോടതി തള്ളി

November 24, 2022
2 minutes Read

മേയർ ആര്യാ രാജേന്ദ്രനെതിരെ നടക്കുന്ന പ്രതിഷേധം തടയണമെന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ സമർപ്പിച്ച ഹർജി കോടതി തള്ളി. രൂക്ഷ വിമർശനത്തോടെയാണ് അപേക്ഷ ഹൈക്കോടതി തള്ളിയത്. പോപുലർ ഫ്രണ്ട് നേരത്തെ സംംഘടിപ്പിച്ച സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരാനായിരുന്നു ഡപ്യൂട്ടി മേയർ ഹർജി സമർപ്പിച്ചത്. സമരം ചെയ്യാൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കേരള ഹൈക്കോടതി ഹർജി തള്ളിയത്. സമരക്കാർ മേയറുടെ ഓഫീസ് പ്രവർത്തനം തടഞ്ഞെന്നും കോർപറേഷന്റേതായ പൊതുമുതൽ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Read Also: നഗരസഭയിലെ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രൻ്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

പൊതുമുതൽ നശിപ്പിച്ചെങ്കിൽ പ്രത്യേകം ഹർജി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോടതി ഇക്കാര്യത്തിൽ ഹർജി തള്ളിയത്. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട കേസിൽ എന്തിനാണ് കക്ഷി ചേരുന്നതെന്ന് കോടതി ചോദിച്ചു. അപേക്ഷ അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. വേണമെങ്കിൽ പുതിയ ഹർജി നൽകുവെന്ന് കോടതി പറഞ്ഞു.

Story Highlights : HC Rejects Petition Protest Against Trivandrum Mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top