മെസിയെ മറഡോണയുമായി താരതമ്യം ചെയ്യുന്നവര്‍ ഫുട്‌ബോളിനെ മനസിലാക്കാത്തവര്‍; ജൂനിയര്‍ മറഡോണ

മെസിയെ മറഡോണയുമായി താരതമ്യം ചെയ്യുന്നവര്‍ ഫുട്‌ബോള്‍ അറിയാത്തവരെന്ന് അര്‍ജന്റീന തോല്‍വിയില്‍ പ്രതികരിച്ച് ജൂനിയര്‍ മറഡോണ. ഫുട്‌ബോളിനെ മനസിലാക്കാത്തവരാണ് തന്റെ പിതാവിനെയും ലയണല്‍ മെസിയെയും തമ്മില്‍ താരതമ്യം ചെയ്യുന്നത്. തന്റെ പിതാവ് ഡീഗോ മറഡോണയും മെസിയും ഒരുപോലെയല്ലെന്നും ജൂനിയര്‍ മറഡോണ ഡീഗോ സിനഗ്ര പറഞ്ഞു.
‘അര്‍ജന്റീനയുടെ തോല്‍വിയില്‍ ഞാന്‍ തകര്‍ന്നിരിക്കുകയാണ്. ഇതെല്ലാം ശരിക്കും സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. മെസ്സിയും എന്റെ അച്ഛനും തമ്മിലുള്ള താരതമ്യം നടത്തുന്നത് ഫുട്‌ബോള്‍ കാണാത്തവരും മനസ്സിലാക്കാത്തവരുമാണ്.
ഇവിടെ രണ്ട് വ്യത്യസ്ത ഗ്രഹങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. എന്നാല്‍ മെസിക്കെതിരെ സംസാരിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ വളരെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പോലും നമ്മള്‍ തോറ്റുപോകും. അതാണ് ഫുട്‌ബോള്‍’. ഡീഗോ സിനഗ്ര പറഞ്ഞു.
Read Also: അർജന്റീനയുടെ വിജയം തടഞ്ഞ ഗോൾ കീപ്പർ മുഹമ്മദ് ഒവൈസ് ചില്ലറക്കാരനല്ല
ലോക ഫുട്ബോളിലെ കരുത്തന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സൗദി അറേബ്യ പരാജയപ്പെടുത്തിയത്.
Story Highlights : junior maradona about the comparison between messi and his father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here