യുഡിഎഫില്‍ തരൂരിന് പിന്തുണയേറുന്നു; അനുകൂലിച്ച് ജോസഫ് ഗ്രൂപ്പും

ശശി തരൂരിന് യുഡിഎഫില്‍ പിന്തുണയേറുന്നു. മുസ്ലീം ലീഗിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും വിവാദങ്ങളില്‍ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. വിശ്വപൗരനായ തരൂര്‍ പങ്കെടുക്കുന്ന യോഗത്തിലേക്ക് സംഘാടകര്‍ ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ( kerala congress joseph group support shashi tharoor)
ശശി തരൂര്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആരും വിലക്കിയിട്ടില്ലെന്നാണ് സജി മഞ്ഞക്കടമ്പന്‍ വിശദീകരിക്കുന്നത്. കേരളത്തിലെവിടെയും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരു പൗരനെന്ന നിലയില്‍ തന്നെ തരൂരിന് അവകാശമുണ്ട്. അതിനെ ആരും എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘കോൺഗ്രസിന്‍റെ ഈ പോക്ക് അപകടകരം’; മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടത്: മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിര്‍ക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ തനിവഴി വെട്ടി തുറക്കുകയാണ് തരൂര്‍. യുവനേതാക്കളില്‍ തരൂര്‍ ഫാന്‍സ് എണ്ണത്തില്‍ കൂടുതലുണ്ട്. മുതിര്‍ന്നവരില്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെ പ്രമുഖരുടെ പിന്തുണയും തരൂര്‍ ഉറപ്പിച്ച് കഴിഞ്ഞു.
വി.ഡി. സതീശനെ കെ.മുരളീധരന്‍ തള്ളിപ്പറഞ്ഞതോടെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായിട്ടുണ്ട്.
Story Highlights : kerala congress joseph group support shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here