‘ഞാൻ നന്നായി കളിച്ചില്ല, ഈ അവാർഡ് എനിക്ക് എന്തിനു തന്നെന്നറിയില്ല’; കെവിൻ ഡി ബ്രുയ്‌നെ

കാനഡയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച താരത്തിനു പുരസ്കാരം തനിക്ക് ലഭിച്ചത് എന്തിനെന്നറിയില്ലെന്ന് ബെൽജിയം സൂപ്പർ താരം കെവിൻ ഡി ബ്രുയ്‌നെ. താൻ നന്നായി കളിച്ചില്ല. ഈ പുരസ്കാരത്തിന് താൻ അർഹനല്ലെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് കെവിൻ ഡി ബ്രുയ്‌നെ പറഞ്ഞു.
“ഞാൻ നല്ല കളി കളിച്ചതായി എനിക്ക് തോന്നിയില്ല. ഈ അവാർഡിന് ഞാൻ അർഹനല്ല. ഇത് എനിക്ക് എന്തിനു തന്നെന്നറിയില്ല. ചിലപ്പോൾ എൻ്റെ പേര് കാരണമാവാം. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി കളിച്ചില്ല. എങ്കിലും വിജയിച്ചതിൽ സന്തോഷം.”- ഡി ബ്രുയ്‌നെ പറഞ്ഞു.
കാനഡയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം വിജയിച്ചത്. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ അവസാന നിമിഷം വരെ കാനഡ വിറപ്പിച്ചു. 44-ാം മിനുറ്റിൽ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ വിജയഗോൾ. ബെൽജിയത്തിൻറെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവർ വിജയിച്ചുകയറിയത്. ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് കാനഡ 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഇതിൽ മൂന്നെണ്ണം ഓൺ ടാർഗറ്റിലേക്കായിരുന്നു.
Story Highlights : kevin de bruyne qatar fifa world cup canada
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!