ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും

ഓൺലൈൻ വിപണന രംഗത്ത് പുതിയ ചുവട് വെയ്പുമായി ലുലു ഗ്രൂപ്പും ആമസോണും ഒരുമിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്നങ്ങൾ യു.എ.ഇ.യിൽ വിതരണം ചെയ്യുന്നതിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണത്തിലേർപ്പെടുന്നത്. ( Lulu Group and Amazon online marketing ).
അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറഫ യുടെ സന്നിധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് റൊണാൾഡോ മോചവറും കരാറിൽ ഒപ്പ് വെച്ചു. സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു.എ. ഇ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് അബുദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷോറഫാ പറഞ്ഞു.
സൗദിയിലെ ലുലു ഹൈപ്പര്‍ പതിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നുതിന്റെ ഭാഗമായി 15 ലക്ഷം റിയാലിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. മരുഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദില്‍ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ലുലു സൂപ്പര്‍ ഫെസ്റ്റ് ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചത്.
നവംബര്‍ 27 മുതല്‍ ജനുവരി 25 വരെ സൗദിയിൽ ലുലു സൂപര്‍ഫെസ്റ്റ് ആഘോഷിക്കും. നറുക്കെടുപ്പുകള്‍, വിനോദ പരിപാടികള്‍ എന്നിവയാണ് പ്രത്യേകത. നറുക്കെടുപ്പില്‍ വിജയിക്കുന്ന 13 പേര്‍ക്ക് 13 ഫോര്‍ഡ് ടെറിട്ടറി എസ്.യു.വി കാറുകള്‍ സമ്മാനിക്കും. അര്‍ജന്റീനക്കെതിരെ സൗദി വിജയം നേടിയതിന്റെ ആഹ്ലാദസൂചകമായി ഒരു കാര്‍ കൂടി ഉള്‍പ്പെടുത്തി 14 കാറുകള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും.
Story Highlights : Lulu Group and Amazon online marketing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here