കോഴിക്കോട് 17 വയസുകാരിയുടെ വിവാഹം നടത്തി; മാതാപിതാക്കള്‍ക്കും വരനുമെതിരെ കേസ്

കോഴിക്കോട് വിവാഹപ്രായമെത്താത്ത കുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് ഈ മാസം 18ന് വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക് 17 വയസ് മാത്രമായിരുന്നു പ്രായം. മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്. ( police case against parents against 17-year-old daughter’s marriage )
കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായിരുന്നു വരന്‍. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് ലഭിച്ച വിവരം പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
Read Also: പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് ഇന്നുമുതല്‍ പുനരാരംഭിക്കും
പെണ്‍കുട്ടിയുടെ വീട്ടിലെത്തി നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. അടുത്ത വര്‍ഷം ഏപ്രിലില്‍ മാത്രമേ കുട്ടിക്ക് 18 വയസ് തികയൂ. ബാലവിവാഹ നിരോധനപ്രകാരമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും വരനുമെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. വൈദ്യ പരിശോധന കൂടി നടത്തിയ ശേഷമാകും പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണോ എന്ന് തീരുമാനിക്കുക.
Story Highlights : police case against parents against 17-year-old daughter’s marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here