വാഹന മോഡിഫിക്കേഷൻ; നടൻ വിജയ്ക്ക് പിഴ

മോട്ടോർ വാഹന നിയമം ലംഘിച്ചതിന് തമിഴ് സൂപ്പർ താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ പൊലീസ്. കാർ വിൻഡോ ഗ്ലാസിൽ കറുപ്പ് നിറം ഒട്ടിച്ചതിനാണ് പിഴ. ( Actor Vijay penalized for violating traffic rules )
പണയ്യൂരിൽ ആരാധകരെ കാണാനെത്തിയ വിജയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോയിലാണ് താരത്തിന്റെ കാർ ഗ്ലാസിൽ ഫിലിം ഒട്ടിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ.
Read Also: ‘ആരാധകരെ മാസത്തിൽ ഒരിക്കൽ നേരിട്ടുകാണും’; തീരുമാനവുമായി വിജയ്
മാസത്തിൽ ഒരിക്കൽ ആരാധകരോടൊത്ത് ചെലവഴിക്കാനുള്ള തീരുമാനം വിജയ് പ്രഖ്യാപിക്കുന്നത് ഇന്നലെയാണ്. വിജയ്യുടെ ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്കമാണ് വെബ്‌സൈറ്റിലൂടെ നടന്റെ തീരുമാനം പ്രഖ്യാപിച്ചത്.
Story Highlights : Actor Vijay penalized for violating traffic rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here