Advertisement

‘ആനന്ദ് തെൽതുംബ്ഡെയുടെ ജാമ്യം റദ്ദാക്കണം’; എൻഐഎയുടെ അപ്പീലിൽ സുപ്രിം കോടതി ഇന്ന് വാദംകേൾക്കും

November 25, 2022
Google News 1 minute Read

മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തെൽതുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി നൽകിയ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട എൻഐഎയുടെ അപ്പീലിൽ സുപ്രിം കോടതി ഇന്ന് വാദംകേൾക്കും. ഭീമ കൊറേഗാവ് കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച തെൽതുംബ്ഡെയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും എൻഐഎയ്ക്ക് സുപ്രിം കോടതിയെ സമീപിക്കാൻ സമയം നൽകുന്നതിനായി ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പിന്നാലെ ദേശീയ അന്വേഷണ ഏജൻസി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‍ഡ് അധ്യക്ഷനായ ബെഞ്ചാണ് എൻഐഎയുടെ ഹർജി പരിഗണിക്കുക. 2017ൽ ഭീമ കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സംഘമത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നെന്നും അതിൽ തെൽതുംബ്ഡെ പങ്കെടുത്തെന്നുമാണ് കേസ്.

Story Highlights : anand teltumbde nia supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here