തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ 4 പേരെ കൂടി പ്രതിചേർത്തു

തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ നാലു പേരെ കൂടി അന്വേഷണ സംഘം പ്രതി ചേർത്തു. അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാത്ത തുഷാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിൽ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ( case against thushar vellappally )
ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘം, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തേഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവർക്ക് നോട്ടിസ് നൽകിയത്. എന്നാൽ രണ്ടു പേരും ഹാജരായില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. നോട്ടിസിനു പിന്നാലെ അഭിഭാഷകൻ മുഖേനെ ബിഎൽ സന്തോഷ്, മറ്റൊരു തീയതിയിൽ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാൾക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിൻവലിച്ചു. എന്നാൽ, തുഷാറിനെതിരായ നോട്ടിസ് നിലനിൽക്കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നൽകുകയും ചെയ്തിട്ടുണ്ട്.
ഹാജരാകാനുള്ള നോട്ടിസ് ലഭിച്ച ഉടൻ, തീയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നുവെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ ഓഫിസിൽ നിന്നും അറിയിച്ചത്. എന്നാൽ ഇത്തരമൊരു മെയിൽ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. ബി.എൽ. സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുൾപ്പെടെ ഏഴുപേരാണ് നിലവിൽ കേസിലെ പ്രതികൾ. ഇതിൽ, ടിആർഎസ് എംഎൽഎമാരുമായി ഡീൽ ഉറപ്പിയ്ക്കാൻ ഫാം ഹൗസിലെത്തിയ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
Story Highlights : case against thushar vellappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here