Advertisement

‘ലോകത്തെ മുഴുവന്‍ ഫിഫ ഒന്നിപ്പിക്കുന്നു’; ലോകകപ്പിന് ഉത്തര കൊറിയയ്ക്കും ആതിഥേയത്വം വഹിക്കാമെന്ന് ഫിഫ പ്രസിഡന്റ്

November 25, 2022
Google News 3 minutes Read
fifa president about north korea hosting world cup

ഫിഫ ലോകകപ്പിന് ഉത്തര കൊറിയ വേദിയാക്കാന്‍ തയ്യാറാണെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ലോകത്തെ ഐക്യത്തോടെ നിര്‍ത്താന്‍ ഉത്തര കൊറിയ ലോകകപ്പ് വേദിയാക്കണമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഫിഫ എന്നത് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയാണ്. ഞങ്ങള്‍ കാല്‍പ്പന്ത് കളിക്കാരാണ്. രാഷ്ട്രീയക്കാരല്ല. എല്ലാ ആളുകളെയും ഒരുമിച്ച് നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.’. ഫിഫ പ്രസിഡന്റ് പറഞ്ഞു.(fifa president about north korea hosting world cup)

വനിതകളുടെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ കുറിച്ചറിയാന്‍ താന്‍ സമീപ വര്‍ഷങ്ങളില്‍ ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നെന്നും സ്വസ് വംശജനായ വെളിപ്പെടുത്തി. ‘ദക്ഷിണ കൊറിയയ്ക്കൊപ്പം വനിതാ ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാന്‍ ഉത്തര കൊറിയക്കാര്‍ തയ്യാറാണോ എന്നറിയാന്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര കൊറിയ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ തന്റെ യാത്ര ഫലപ്രദമായിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്താന്‍ കഴിയുമെങ്കില്‍ കഴിയുന്നത്ര തവണ താന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിരന്തരമായ ഇടപെടലിലൂടെ മാത്രമേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ഫിഫയൊരു ആഗോള സംഘടനയാണ്. ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു സംഘടനയായി തന്നെ തുടരാനാണ് ഞങ്ങളാഗ്രഹിക്കുന്നത്.’. പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ലോകകപ്പിനെതിരായ വിമര്‍ശനങ്ങളില്‍ പാശ്ചാത്യ മാധ്യമങ്ങള്‍ കാണിക്കുന്നത് കപടതയാണെന്നും ഫിഫ പ്രസിഡന്റ് കുറ്റപ്പെടുത്തി.

Read Also: കാനറികൾ പറന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

‘പാശ്ചാത്യ രാജ്യങ്ങളുടെയെല്ലാം കണ്ണ് അറബ് ലോകത്തേക്ക് തുറക്കാന്‍ ഈ ഫിഫ വേള്‍ഡ് കപ്പ് കാരണമാകുമെന്ന് താന്‍ വിശ്വസിക്കുന്നു. നമ്മളെല്ലാവരും ഒരൊറ്റ രാജ്യത്താണ് ജീവിക്കുന്നത്. പരസ്പരം നമ്മളെല്ലാം മനസിലാക്കുന്നതുപോലെ, നമ്മുടെ വ്യത്യസ്തകളും ചരിത്രങ്ങളും വിശ്വാസങ്ങളും പശ്ചാത്തലവും എല്ലാം മനസിലാക്കണം’. ഇന്‍ഫാന്റിനോ പറഞ്ഞു.
ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി 2002 ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ചെങ്കിലും ഉത്തര കൊറിയ ഇതുവരെ ഒരു പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ഉത്തര കൊറിയ.

Story Highlights : fifa president about north korea hosting world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here