ആറാം കിരീടത്തിനായി കാനറികൾ ഇന്ന് കളത്തിൽ

ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 12.30ന് കാനറിക്കൂട്ടം കളത്തിൽ ഇറങ്ങും. വെല്ലുവിളികളെ ഏറ്റെടുത്താണ് സുൽത്താന്റെയും പിള്ളേരുടെയും വരവ്. ഖത്തർ മഞ്ഞക്കടലായി മാറുന്നത് കാണാൻ ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്. ( FIFA World Cup 2022 Brazil vs Serbia ).
പ്രതിഭാധാരാളിത്തം വേണ്ടുവോളുമുള്ള ഒരു ഘനിയാണ് ബ്രസീൽ. എന്തിനും പോന്ന പടയാളികൾക്കൊപ്പം മുൻനിരയിൽ നിന്ന് നയിക്കാൻ “നിർഭാഗ്യത്തിന്റെ കളിത്തോഴൻ neymer da silva santos jr” റും. ഖത്തറിന്റെ രണാങ്കണ ഭൂമിയിൽ പടവെട്ടി ആറാം കിരീടവുമായി സാമ്പ താളത്തിനൊപ്പം അതിമനോഹരമായി ചുവടുവെച്ച് ആ കിരീടമേന്തി ബ്രസീലേക്ക് പോകുന്നത് കാണാൻ കാത്തിരിക്കുന്ന ഒരുപിടി ആരാധകക്കൂട്ടങ്ങൾ അവർക്ക് ചുറ്റിനുമുണ്ട്.
Read Also: ബ്രസീലിന് ജയത്തുടക്കമാവുമോ ?- ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം
വർണ്ണസുന്ദരമായ കാൽപ്പന്തുകളിയിൽ കാലുകൾ കൊണ്ട് വിസ്മയം തീർത്തവരാണ് സാക്ഷാൽ പെലെയുടെ കാനറിപ്പട. കാലിടറിയ വഴികളിൽ പകുതിവച്ചുപോയ ആറാം കീരിടമെന്ന സ്വപ്നം വീണ്ടെടുക്കാൻ ഒരു കൂട്ടം യുവതലമുറയുമായി അറേബ്യൻ നാട്ടിലേക്ക് വണ്ടികയറുബോൾ അവർക്ക് ആകെ ഒരേ ഒരു ലക്ഷ്യം മാത്രം, ഖത്തർ വേൾഡ് കപ്പ്.
പുത്തൻ താരോദയങ്ങൾ കൊണ്ടു സമ്പനമാണ് ബ്രസീൽ ടീം. വിനിയും, റാഫിയും, ആന്റണിയും, ജീസസും, റോഡ്രികൊയും, റീചാഡിസണും ഉൾപ്പെടെ കരുത്തുറ്റ ടീമുമായിട്ടാണ് ബ്രസീലിന്റെ വരവ്. 5 വേൾഡ് കപ്പ്, 4 കോൺഫെഡറേഷൻ കപ്പ് ,9 കോപ്പ അമേരിക്ക, 2 ഒളിംപിക്സ് മെഡൽ എന്നിവയാണ് ബ്രസീൽ ടീമിന്റെ മുതൽക്കൂട്ട്.
Story Highlights : FIFA World Cup 2022 Brazil vs Serbia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here