നാല് വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

വയനാട് മേപ്പാടിയില്‍ നാല് വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പള്ളിക്കക്കവല കിഴക്കേപ്പറമ്പില്‍ ജിതേഷിനെയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. പ്രതിക്കെതിരെ രോഷം പൂണ്ട നാട്ടുകാര്‍ വാഹനത്തിന് ചുറ്റും തടിച്ചുകൂടി. ഏറെ പണിപ്പെട്ടാണ് പൊലീസ് നാട്ടുകാരെ ശാന്തരാക്കിയത്.
വയനാട് മേപ്പാടിയില്‍ രണ്ടാഴ്ച മുന്‍പാണ് ഭാര്യ അനിലയെയും നാല് വയസുള്ള കുഞ്ഞിനെയും അയല്‍വാസിയായ ജിതേഷ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കുഞ്ഞിനെയും കൊണ്ട് അംഗനവാടിയിലേക്ക് പോകും വഴി അമ്മയ്ക്കും കുഞ്ഞിനും നേരെ പ്രതി ആക്രമണം നടത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആദിദേവ് ചികിത്സയ്ക്കിടെയാണ് മരിച്ചത്. തോളിനും പുറത്തും വെട്ടേറ്റ അനില ചികിത്സയിലാണ്.
Read Also: വളര്‍ത്തു നായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് ക്രൂരത
കൃത്യം നടന്ന കുഴിമുക്ക് റോഡിലും കത്തി മൂര്‍ച്ച കൂട്ടിയ കൊല്ലന്റെ ആലയിലുമാണ് പൊലീസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. ജിതേഷും അനിലയുടെ ഭര്‍ത്താവ് ജയപ്രകാശും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലുണ്ടായ തര്‍ക്കമാണ് അനിലയെയും കുഞ്ഞിനെയും ആക്രമിക്കാന്‍ കാരണമായത്.
Story Highlights : four year old boy murder case Residents protested against accused
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!