ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാമതായി ആംബർ ഹേർഡ്

ഈ വർഷം വാർത്തകളിൽ ഇടം നേടിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് ഹോളിവുഡ് നടൻ തന്റെ മുൻ ഭാര്യയും നടിയുമായ ആംബർ ഹേർഡിനെതിരെ കൊടുത്ത മാനനഷ്ട കേസാണ്. 2022-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ആണ് ഒന്നാമത്. യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36 കാരിയായ നടിയെ തെരെഞ്ഞത്. 2022-ലെ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌ത എ-ലിസ്റ്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആംബർ ഹേർഡ് എന്നാണ് സെലിബ് ടാറ്റ്‌ലർ പറയുന്നത്. പ്രതിമാസം 5.5 ദശലക്ഷം സെർച്ചുകളുമായി മിസ്റ്റർ ഡെപ്പ് ഈ പട്ടികയിൽ രണ്ടാമനായിരുന്നു.
ഈ വർഷം അന്തരിച്ച എലിസബത്ത് രാജ്ഞി രണ്ടാമൻ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഈ വർഷം പ്രതിമാസം 4.3 ദശലക്ഷം ഗൂഗിൾ സെർച്ചുകൾ കണ്ടെത്തിയത്. 4.06 മില്യൺ സെർച്ചുകളുമായി ഫുട്ബോൾ താരം ടോം ബ്രാഡി പട്ടികയിൽ നാലാം സ്ഥാനത്തും എത്തി. കിം കർദാഷിയാനും പീറ്റ് ഡേവിഡ്‌സണും പട്ടികയിൽ അഞ്ചും ആറും സ്ഥാനത്ത്. പ്രതിമാസം 3.4 ദശലക്ഷം സെർച്ചുകളാണ് ഗൂഗിളിൽ കണ്ടെത്തിയത്. മറുവശത്ത്, പീറ്റ് ഡേവിഡ്സൺ പ്രതിമാസം ശരാശരി 3.2 ദശലക്ഷം പേർ സെർച്ച് ചെയ്തു.
വാർത്തകളിൽ നിറഞ്ഞുനിന്ന ട്വിറ്ററിന്റെ പുതിയ സിഇഒ ആണ് പട്ടികയിൽ ഏഴാം സ്ഥാനത്ത്.പ്രതിമാസം 3.19 മില്യൺ ഗൂഗിൾ സെർച്ചുകൾ കണ്ടെത്തി. കോടീശ്വരൻ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ സജീവമായി മാറ്റങ്ങൾ വരുത്തുകയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് തിരിച്ചടി നേരിടുകയും ചെയ്തു.
Story Highlights: Amber Heard Tops The List Of Most Searched Celebrity On Google In 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here