Advertisement

‘നോട്ടിസിന് പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവും’; എ.സ് രാജേന്ദ്രന് മറുപടിയുമായി എം.എം മണി

November 26, 2022
Google News 1 minute Read

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് എം എം മണിയുടെ മറുപടി. നോട്ടിസ് കൊടുത്തതിനു പിന്നിൽ തനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണ്. അതു എന്റെ പണിയല്ല. ഞാൻ അങ്ങനെ ആരോടും ചെയ്യാറില്ല. എസ് രാജേന്ദ്രൻ കയ്യെറിയതാണോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. പഴയ എംഎൽഎ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പും നടത്തിയോ എന്ന് റവന്യു ആണ് തീരുമാനിക്കേണ്ടത്. താൻ അങ്ങനെ ഒന്നും പറഞ്ഞിട്ടുമില്ല ഇനിയൊട്ട് പറയത്തുമില്ല. അയാൾ കുടിക്കുന്ന വെള്ളത്തിൽ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി ഏല്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം മണി കട്ടപ്പനയിൽ പറഞ്ഞു.

ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയാണ് മുൻ എംഎൽഎ കൂടിയായ എസ് രാജേന്ദ്രനോട് വീടും സ്ഥലവും ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തത്കാലം ഒഴിപ്പിക്കരുതെന്ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അതിനാൽ ഉടൻ നടപടി ഉണ്ടാകില്ലെന്നും ദേവികുളം തഹസിൽദാർ വ്യക്തമാക്കി.

വിഷയത്തിൽ കോടതിയെ സമീപിച്ച എസ് രാജേന്ദ്രൻ വീട് ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ്. പത്ത് സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമായാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ജില്ലാ സെക്രട്ടറി വിഷയത്തിൽ നിലപാട് അറിയിച്ചത്.

Read Also: ദേവികുളം സബ്കളക്ടറെ ‘തെമ്മാടി’യെന്ന് അധിക്ഷേപിച്ച് എം.എം മണി

നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. സബ്കളക്ടറുടേത് ആരുടെയോ നിര്‍ദേശപ്രകാരമുള്ള നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. നിലവില്‍ പട്ടയമുള്ള ഭൂമിയാണത്. 60 പേര്‍ക്കാണ് ആകെ റവന്യുവകുപ്പ് നോട്ടീസ് നല്‍കിയത്. അതില്‍ 59 പേരോട് വിശദീകരണം ചോദിച്ചപ്പോള്‍ എന്നോട് മാത്രം ഒഴിവായി പോകാനാണ് പറഞ്ഞത്. അതിനനുസരിച്ചുള്ള നിയമനടപടികള്‍ നേരിടും. ഏത് വിധത്തിലാണെങ്കിലും ഈ നീക്കത്തെ നേരിടും. ആരെങ്കിലും പറയുന്നത് കേട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സബ് കളക്ടറെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

Story Highlights : M M Mani Agains S Rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here