Advertisement

‘അവർക്ക് മെസി ദൈവം, ക്രിസ്റ്റ്യാനോ രാജാവ്, ബ്രസീലിന് ആഗ്രഹം നെയ്മറുടെ കാലൊടിയാൻ’; റാഫിഞ്ഞ

November 26, 2022
Google News 3 minutes Read

ബ്രസീൽ ആരാധകർക്കെതിരെ കടുത്ത വിമർശനവുമായി മുന്നേറ്റനിര താരം റാഫിഞ്ഞ. ബ്രസീൽ ആരാധകർ നെയ്മറെ അർഹിക്കുന്നില്ല എന്ന് റാഫിഞ്ഞ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. നെയ്മറുടെ കാല് ഒടിയാനാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(messi is god cristiano is king brazil wants to break neymars leg-raphinha)

പരുക്കേറ്റ നെയ്മറിനെക്കുറിച്ചുള്ള ആരാധകരുടെ കമന്റാണ് താരത്തെ ചൊടിപ്പിച്ചത്. സെർബിയക്കെതിരായ കളിയിൽ പരുക്കേറ്റ നെയ്മർക്കെതിരെ ഉയർന്ന ബ്രസീൽ ആരാധകരുടെ പ്രതികരണങ്ങൾ ചൂണ്ടിയാണ് റാഫിഞ്ഞയുടെ വാക്കുകൾ.

Read Also: കാനറികൾ പറയുന്നുയരുന്നു; സെർബിയക്കെതിരെ ബ്രസീലിന് എതിരില്ലാത്ത രണ്ടു ​ഗോളിന് ജയം

നെയ്മറിന്റെ കാലൊടിയാനാണ് ബ്രസീൽ ആരാധകർ ആഗ്രഹിക്കുന്നത്.എന്നാൽ അർജന്റീനക്കാർ മെസിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും പോർച്ചുഗൽ ആരാധകരുടെ രാജാവാണ് ക്രിസ്റ്റിയാനോ റൊണാൾഡോ എന്നും റാഫിഞ്ഞ പറഞ്ഞു.നെയ്മർ തന്റെ കരിയറിൽ ചെയ്ത തെറ്റ് ബ്രസീലിൽ ജനിച്ചു എന്നതാണ്.

നെയ്മറുടെ കഴിവ് ഈ രാജ്യം അർഹിക്കുന്നില്ല എന്നും റാഫിഞ്ഞ പറയുന്നു. സെർബിയക്കെതിരായ മത്സരത്തിൽ കളി തീരാൻ 10 മിനിറ്റ് ശേഷിക്കെയാണ് നെയ്മർക്ക് പരുക്കേറ്റത്. കണങ്കാലിലെ പരുക്കിനെ തുടർന്ന് ബ്രസീലിന്റെ ഇനിയുള്ള രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും നെയ്മറിന് നഷ്ടമാവും.

Story Highlights : messi is god cristiano is king brazil wants to break neymars leg-raphinha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here