Advertisement

ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ; ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു

November 26, 2022
Google News 1 minute Read
oceansat 3 successfully launched

ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു. പിഎസ്എൽവി സി 54ന്റെ ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. പിഎസ്എൽവി വഹിച്ച, എട്ട് നാനോ ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയ്ക്കും. ( oceansat 3 successfully launched )

ഐഎസ്ആർഒയുടെ വിജയക്കുതിപ്പ് തുടരുക തന്നെയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ദൗത്യവും വിജയകരം. പിഎസ്എൽവി സി 54 വഹിച്ച, ഭൗമനിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപണം കഴിഞ്ഞ് 17 ആമത്തെ മിനിറ്റിൽ ഭ്രമണപഥത്തിലെത്തിച്ചു. ഏറെ സങ്കീർണമായതും കുടുതർ ദൈർഘ്യമേറിയതുമായ ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനകരം.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും 11.56 നാണ് പിഎസ്എൽവി സി54 കുതിച്ചത്. ഓരോഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചായിരുന്ന മുന്നേറ്റം. സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് ശ്രേണിയിലെ മൂന്നാമത്തെ ഉപഗ്രഹം 742 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത്, സമയം തെറ്റാതെ തന്നെ എത്തി.

ഭൂട്ടാനുവേണ്ടിയുള്ള ഐ.എൻ.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്‌പേസിന്റെ അസ്‌ട്രോകാസ്റ്റ്, യു.എസിൽനിന്നുള്ള ദൈബോൾട്ട് എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിവിധ ഓർബിറ്റുകളിൽ എത്തിയ്ക്കും.

Story Highlights : oceansat 3 successfully launched

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here