Advertisement

പകരത്തിന് പകരം; വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി അഭിവാദ്യമര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റര്‍

November 26, 2022
Google News 2 minutes Read

ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. കെപിസിസി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈരാറ്റുപേട്ട യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും വിഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഈ ബോര്‍ഡുകള്‍ വിവാദമായതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് അനുകൂലമായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. (poster supports v d satheeshan in kottayam)

വി ഡി സതീശന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തയാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് സതീശന്റെ ചിത്രം ഒഴിവാക്കിയതിനെതിരെ കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് രംഗത്തു വന്നു. സതീശന്‍ കോണ്ഗ്രസിന്റെ പ്രമുഖനായ നേതാവാണെന്നും പോസ്റ്ററുകളില്‍ സതീശന്റെ പടം ഒഴിവാക്കിയത് ശരിയല്ലെന്നുമായിരുന്നു നാട്ടകത്തിന്റെ പ്രതികരണം.

Read Also: ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ.മുരളീധരൻ

യൂത്ത് കോണ്‍ഗ്രസ് പാലായില്‍ സ്ഥാപിച്ച ശശി തരൂരിന്റെ പരിപാടിയുടെ ബോര്‍ഡിലാണ് വി ഡി സതീശന്റെ പേരില്ലാത്തത്. യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയാണ് നഗരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയോ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയോ പേരോ ചിത്രമോ പോസ്റ്ററിലില്ല. ആദ്യമിറക്കിയ പോസ്റ്ററില്‍ പ്രതിപക്ഷനേതാവിന്റെ ചിത്രമില്ലാത്തത് വിവാദമായതിനെ തുടര്‍ന്ന് വി ഡി സതീശനെ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ ഇറക്കിയിരുന്നു.

Story Highlights : poster supports v d satheeshan in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here