‘രശ്മികയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ല’; സാമന്തയെയും സായ് പല്ലവിയെയും പുകഴ്ത്തി ഋഷഭ്

തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയ്‌ക്കെതിരെ കാന്താര നടന്‍ ഋഷഭ് ഷെട്ടി. രശ്മികയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സാമന്ത, സായ് പല്ലവി എന്നിവരില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്ന ചോദ്യത്തിനായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകള്‍.(rishab shetty says he is not interested to act with rashmika mandanna)
‘സ്‌ക്രിപ്റ്റ് ഒാക്കെയായി കഴിഞ്ഞാലാണ് ഞാന്‍ അഭിനേതാക്കളെ തീരുമാനിക്കുക. പുതുമുഖ നടിമാരോടപ്പം അഭിനയിക്കാന്‍ ഇഷ്ടമാണ്. അവര്‍ക്ക് വേറെ തടസങ്ങളില്ല. ‘പക്ഷേ ഈ ടൈപ്പ് നടിമാരെ ഇഷ്ടമല്ല’ എന്ന് രശ്മിക മന്ദാനയെ പരാമര്‍ശിച്ചുകൊണ്ട് ഋഷഭ് പറഞ്ഞു. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണെന്നും ഋഷഭ് പറഞ്ഞു.
രശ്മിക മന്ദാനയെ പരാമര്‍ശിക്കുമ്പോള്‍ കൈ കൊണ്ട് ഇന്‍വേര്‍ട്ടഡ് കോമ കാണിച്ചായിരുന്നു ഋഷഭിന്റെ പ്രതികരണം. സാമന്തയും സായ് പല്ലവിയും യഥാര്‍ത്ഥ കലാകാരന്മാരാണെന്നും മികച്ച നടിമാരാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. പ്രേക്ഷകര്‍ക്ക് സാമന്തയെ ഇഷ്ടമാണ്. അവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും ഋഷഭ് ആശംസിച്ചു.
Read Also: പ്രണയാതുരരായി മഞ്ജിമയും ഗൗതം കാർത്തിക്കും; പ്രീ-വെഡ്ഡിംഗ് ചിത്രങ്ങൾ
2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കിരിക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന തന്റെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്.
Story Highlights : rishab shetty says he is not interested to act with rashmika mandanna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here