Advertisement

ക്ലാസ്മേറ്റ്സിനും ഹൃദയത്തിനും ശേഷം ഹയ

November 27, 2022
Google News 2 minutes Read

കാമ്പസ് ത്രില്ലർ ചിത്രം ഹയ യുവാക്കളോടൊപ്പം ആവേശത്തോടെ കുടുംബങ്ങളും ഏറ്റെടുക്കുന്നു. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിർമ്മാണം. യുവാക്കളുടെ അഭിരുചി മുൻ നിർത്തി കാമ്പസ് സിനിമയെന്ന ലേബലിൽ ഇറങ്ങുന്ന സിനിമകളിൽ പലതും കുടുംബങ്ങളിലേക്കെത്താറില്ല. അതേസമയം കുടുംബങ്ങൾ ഏറ്റെടുത്ത മനോഹരമായ കാമ്പസ് ചിത്രങ്ങളും നമ്മുടെ മുന്നിലുണ്ട്. ക്ലാസ്മേറ്റ്‌സും ഹൃദയവും അതിനുദാഹരണമാണ്.(haya movie getting good response)

കാമ്പസിന്റെ നാലു ചുവരുകളിൽ നിന്ന് കുടുംബങ്ങളിലേക്കെത്താൻ പ്രാപ്തമായ പ്രമേയങ്ങളായിരുന്നു അതിനു കാരണം. എന്നാൽ ഈ ചിത്രങ്ങൾക്കുമപ്പുറം പൊള്ളുന്ന ഒരു സാമൂഹ്യ വിഷയത്തെ ഉയർത്തിക്കൊണ്ടുവരാൻ കൂടി ഹയയ്ക്കു കഴിഞ്ഞിരിക്കുന്നു. പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഇതിനകം തന്നെ മികച്ച അഭിപ്രായം നേടിയ കാമ്പസ് മൂവി ത്രില്ലർ ഹയയെയും കുടുംബങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

കൗമാര കാലഘട്ടത്തിലെ വിഹ്വലതകൾ ഫലപ്രദമായി ആവിഷ്കരിക്കുന്നതാണ് ചിത്രം. കുറച്ചു കാലമായി യുവജനതയിൽ, പ്രത്യേകിച്ചും കോളജ് വിദ്യാർത്ഥികൾക്കിടയിൽ വിപുലപ്പെട്ടിട്ടുള്ള പ്രണയ പകയെന്ന ഗൗരവമുള്ള വിഷയത്തെ ആധാരമാക്കിയാണ് സിനിമ. മാതാപിതാക്കളാക്കളുടെ മനസ്സിൽ നൊമ്പരവും പുനരാലോചനയും സൃഷ്ടിക്കാൻ പ്രാപ്തമായ തിരക്കഥയാണ് ഹയയുടേത്. മാധ്യമ പ്രവർത്തകനായ മനോജ് ഭാരതിയുടേതാണ്‌ രചന. സിനിമ കണ്ട് പുറത്തിറങ്ങിയ കുടുംബങ്ങൾ ഒന്നടങ്കം ചിത്രത്തെക്കുറിച്ച് മനസ്സിൽത്തട്ടിയുള്ള അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

ഒരു വലിയ ആശങ്കയെ മനസിലുടക്കുന്ന യാഥാർത്ഥ്യമായി സംവേദിപ്പിക്കാൻ സംവിധായകൻ വാസുദേവ് സനലിനു കഴിഞ്ഞിരിക്കുന്നു. ആക്ഷനും, സെന്റിമെന്റ്സിനുമെല്ലാം കൃത്യമായ സ്ഥാനം നൽകുന്ന ക്രാഫ്റ്റിന്റെ കൗശലമാണ് സംവിധായകൻ പുറത്തെടുത്തിരിക്കുന്നത്. അതേസമയം സംഗീത സാന്ദ്രമായ, അങ്ങേയറ്റം കളർഫുള്ളായ എന്റർടൈനർ ആകാനും ഹയ്ക്കു കഴിയുന്നു.

Story Highlights : haya movie getting good response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here