‘ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു, നമ്മള്‍ ഒരുമിച്ച് പൊരുതും’; ലയണല്‍ മെസി

ഇനി നടക്കാനുള്ള പോളണ്ടിനെതിരായ മത്സരം മറ്റൊരു ഫൈനലാണെന്ന് ലയണല്‍ മെസി. മെക്‌സിക്കോയ്‌ക്കെതിരായ നിര്‍ണായക മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി എത്തിയത്.(lionel messi instagram post after mexico match)
ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
We had to win today and we could do it. There’s another final coming up on Wednesday and we have to keep fighting all together… Let’s go Argentina!!!
ഇനി ഇനി ബുധനാഴ്ച മറ്റൊരു ഫൈനല്‍ വരാനിരിക്കുന്നു. നമുക്ക് മുന്നേറാം.’ മെസ്സി പോസ്റ്റില്‍ പറയുന്നു. ഇതോടൊപ്പം മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഒരു കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം. ലയണല്‍ മെസിയും എന്‍സൊ ഫെര്‍ണാണ്ടസുമാണ് ഗോളുകള്‍ നേടിയത്.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
ലോകകപ്പില്‍ സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുംമുമ്പും മെസി സോഷ്യല്‍ മീഡിയ പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. ‘ഒരുപാട് ഓര്‍മകള്‍, ഒരുപാട് നല്ല നിമിഷങ്ങള്‍, നമ്മുടെ രാജ്യത്തേയും ദേശീയ ടീമിനേയും പ്രതിനിധീകരിക്കുന്നതില്‍ എപ്പോഴും അഭിമാനിക്കുന്നു. ആവേശത്തോടെ ഞങ്ങള്‍ നാളെ മറ്റൊരു ലോകകപ്പ് ആരംഭിക്കുന്നു. നമ്മള്‍ എല്ലാവരും ഒന്നിച്ച് മുന്നേറും’-അന്ന് അര്‍ജന്റീനാ ക്യാപ്റ്റന്‍ കുറിച്ചു.
Story Highlights : lionel messi instagram post after mexico match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here