മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട

മലപ്പുറം പാണ്ടിക്കാട് വന്‍ ലഹരി വേട്ട. 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി ഷമീല്‍ എന്നിവരാണ് പിടിയിലായത്. കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത് ( Malappuram Pandikkad massive drunk hunt ).
രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി പാണ്ടിക്കാട് കക്കുളത്ത് വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ വലയിലായത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി പള്ളിയാല്‍തൊടി ഉമ്മര്‍ഫറൂഖ്, പട്ടിക്കാട് വലമ്പൂര്‍ സ്വദേശി പുത്തന്‍വീട്ടില്‍ ഷമീല്‍ എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ.റഫീഖ് , എസ്ഐ അബ്ദുള്‍ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മര്‍ഫറൂഖിന്റെ കാലില്‍ സെല്ലോടേപ്പ് ചുറ്റി അതിനുള്ളില്‍ ഒളിപ്പിച്ചാണ് എംഡിഎംഎ കടത്തിയിരുന്നത്.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാംഗ്ലൂരിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ കടത്തുന്ന മുഖ്യകണ്ണിയാണ് ഉമ്മര്‍ഫറൂഖ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights : Malappuram Pandikkad massive drunk hunt
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!