ഇതാണ് മിശിഹായുടെ അത്ഭുത പാദുകങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി മെസിയുടെ ഗോൾഡൻ ബൂട്ട്

മൂന്നാം നാളിലെ ഉയർത്തെഴുനേൽപ്പ്…മെക്‌സിക്കോ തീർത്ത പ്രതിരോധത്തെ പൊട്ടിച്ചെറിഞ്ഞ മെസിയെ കായിക ലോകം വാഴ്ത്തിയതിങ്ങനെ. സൗദിക്കെതിരായ അപ്രതീക്ഷിത തോൽവിയിൽ മനമുലഞ്ഞുവെങ്കിലും, തങ്ങളെ അത്രപെട്ടെന്ന് തകർക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് അർജന്റീനയുടെ ഈ വിജയം. അർജന്റീനയുടെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ മെസി ലോകകപ്പിൽ ധരിക്കുന്ന ബൂട്ടും ചർച്ചയാവുകയാണ്. ( messi golden boot price )
ചാമ്പ്യൻസ് ലീഗ് എന്ന പേജിലൂടെയാണ് ബൂട്ടിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. മെസിയുടെ സ്വർണ ബൂട്ടിൽ രണ്ട് മക്കളുടേയും ജനന തീയതി കുറിച്ചിട്ടുണ്ട്. ഇരു ബൂട്ടുകളുടേയും പിന്നിൽ ജേഴ്‌സി നമ്പറായ 10 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ ദേശീയ പതാകയുടെ നിറം വ്യക്തമാക്കുന്ന നീലയും വെള്ളയും ബൂട്ടിന്റെ വശത്തായി ഉപയോഗിച്ചിട്ടുണ്ട്.
നവംബർ 22 മുതൽ ഈ ബൂട്ട് വിപണയിലും ലഭ്യമാക്കിയിരിക്കുകയാണ് അഡിഡാസ്. 355 ഡോളർ അഥവാ 28992.83 രൂപയാണ് ഇതിന്റെ വില.
Story Highlights : messi golden boot price
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here