നെടുമ്പാശേരിയിൽ ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ ശരീരത്തിനകത്തും ഷൂവിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണം പിടികൂടി. രാജ്യാന്തരവിമാന താവളത്തിൽ വച്ചാണ് കസ്റ്റംസ് സ്വർണം പിടികൂടി. ദുബൈയിൽ നിന്നുമെത്തിയ കോഴിക്കോട് സ്വദേശി അലിയാണ് പിടിയിലായത്.
നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. 1010 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച നിലയിലയിരുന്നു. കൂടുതൽ പരിശോധനയുടെ ഭാഗമായി ഷൂ അഴിപ്പിച്ചപ്പോഴാണ് 182 ഗ്രാം വരുന്ന മൂന്ന് സ്വർണ ചെയിനുകൾ കണ്ടെത്തിയത്.
Story Highlights : Nedumbassery, the gold hidden inside the body and inside the shoes was seized
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!