പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചി കോണ്‍ക്ലേവ് ഇന്ന്; കെ.സുധാകരന്‍ ഓണ്‍ലൈനായി പങ്കെടുക്കും

കോണ്‍ഗ്രസിലെ ശശിതരൂര്‍ വിവാദങ്ങള്‍ക്കിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കും. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുക. വൈകീട്ടാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം.
സംസ്ഥാന രാഷ്ട്രീയത്തില്‍ തേരോട്ടം തുടങ്ങുന്ന ശശി തരൂരിനെ തള്ളണോ കൊള്ളണോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് തരൂരിനെ കൊച്ചിയില്‍ ഇറക്കുന്നത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആണ് തരൂര്‍. ശശി തരൂര്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കായിരുന്നു പരിപാടിയില്‍ ക്ഷണം.
ഉദ്ഘാടന ചടങ്ങിലായിരുന്നു ശശി തരൂരും കെ സുധാകരനും പങ്കെടുക്കേണ്ടത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയതോടെ ഓണ്‍ലൈന്‍ ആയി പങ്കെടുക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നും മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു വിശദീകരണം.
നാളെ കണ്ണൂരിലെ പരിപാടികളില്‍ ആണ് കെ സുധാകരന്‍ ഉണ്ടാകുക. തരൂരും പ്രതിപക്ഷ നേതാവും ഒരുമിച്ച് വേദി പങ്കിടുന്നില്ല. വൈകീട്ട് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുക്കേണ്ടത്.
Read Also: കോൺഗ്രസ് ജനാതിപത്യ പാർട്ടി; അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുമെന്ന് ചെന്നിത്തല
അതേസമയം വിമര്‍ശനങ്ങളും വിഭാഗീയതകളും മറികടന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചാണ് ശശി തരൂര്‍ രംഗത്തുള്ളത്. കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ കേരളത്തിന്റെ സംഘടന ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിക്ക് അന്‍വര്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി വെക്കേണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Story Highlights : professional congress kochi conclave today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here