ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ; തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്; ഹൈബി ഈഡന്‍

പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശിതരൂരിനെ പുകഴ്ത്തി യുവനേതാക്കൾ.തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍. തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു. (youth leaders praised shashi tharoor)
തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡനും ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽനാടന്റെയും പരോക്ഷ വിമർശനം.
അതേസമയം, ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പക്ഷേ ഗോളി നന്നാവണമെന്നും പാര്‍ട്ടിയില്‍ ഗോളി പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു.
Read Also: ജയിൽ തടവുകാർക്ക് ഇളവ് നൽകിയത് ടി.പി വധക്കേസിലെ പ്രതികളെ ഇറക്കാൻ: രമേശ് ചെന്നിത്തല
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകണം. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്നവരുണ്ടാവും. എതിരാളികള്‍ക്ക് എതിരെയാണ് ഫൗള്‍ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ല. ഗോളിയെ നിരാശപ്പെടുത്തരുതെന്നും മാത്യു കുഴല്‍നാടന്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രതികരിച്ചു.
Story Highlights : youth leaders praised shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here