നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ഉണ്ടായി; സഹികെട്ടപ്പോഴാണ് തിരുത്താൻ തുടങ്ങിയതെന്ന് ഗവർണർ

സർക്കാരിനും മാധ്യമങ്ങൾക്കുമെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. സഹികെട്ടപ്പോഴാണ് ഗവർണർ എന്ന നിലയിൽ തിരുത്താൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കേസരി വാരികയുടെ സ്ഥാപക ദിനാഘോഷവും മാധ്യമ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ ( governor criticized the government and media ).
ഹൈക്കോടതിയും സുപ്രീം കോടതിയും തന്റെ നിലപാട് ശരിവെച്ചു. ചട്ട വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാറാണ്. മാധ്യമങ്ങൾ രാജ്യത്തിന്റെ ശബ്ദം ആവണം. വസ്തുതകളെ വളച്ചോടിച്ച് വർത്തയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
കേരളത്തിലെ മാധ്യമങ്ങളിൽ ഒരു വിഭാഗം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. അത് രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. വൈവിധ്യങ്ങൾ രാജ്യ താൽപര്യത്തിന് വിരുദ്ധമാകരുത്. കഴിഞ്ഞ ദിവസങ്ങളിലേ കോടതി വിധികൾ എറെ സന്തോഷകരം. കണ്ണൂർ യൂണിവേഴ്സിറ്റി വിസിയുടെ പുനർ നിയമനത്തിന് തന്റെ മേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടായെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി.
Story Highlights: governor criticized the government and media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here