Advertisement

വിഴിഞ്ഞം സമരക്കാരെ പിന്തുണച്ച് ജോസ് കെ.മാണി; ബിഷപ്പിനെതിരെ കേസെടുത്തത് നിർഭാഗ്യകരം

November 28, 2022
2 minutes Read
Jose K. Mani support Vizhinjam protesters
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിഴി‍ഞ്ഞം സമരക്കാരെ പിന്തുണച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ.മാണി. സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എടുത്ത അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു ( Jose K. Mani support Vizhinjam protesters ).

എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരിന് വേഗതയുണ്ടായിട്ടില്ല. ഒപ്പം തന്നെ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമായിട്ടുള്ള കാര്യമാണെന്ന രൂക്ഷ വിമർശനവും കേരള കോൺ​ഗ്രസ് ഉയർത്തുന്നു. ഇതോടെ വിഷയത്തിൽ വിഴിഞ്ഞം സമരക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് കേരള കോൺ​ഗ്രസിനുള്ളതെന്ന് വ്യക്തമായി.

സർക്കാരിനെതിരെ ഏത് രീതിയിലായിരിക്കും ഇനി കേരള കോൺഗ്രസ് ഈ വിഷയത്തിൽ നിലപാട് എടുക്കുക എന്ന് നോക്കി കാണണം. ഇതാദ്യമായിട്ടാണ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ജോസ് കെ.മാണി അവരുടെ എതിർപ്പ് അറിയിക്കുന്നത്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഇത് എൽഡിഎഫിൽ ഏത് രീതിയിലായിരിക്കും കേരള കോൺഗ്രസ് എം ചർച്ച ചെയ്യുകയെന്നതും ശ്രദ്ധേയമാണ്.

അതേസമയം, വിഴിഞ്ഞത്തുണ്ടായ സംഭവങ്ങൾ അത്യന്തം ഗൗരവതരവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’

സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്‌. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന്‌ പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച്‌ അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണ്‌. പൊലീസ്‌ സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ചയെ കയ്യിലെടുക്കാനും കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട്‌ സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്നും സിപിഐഎം വ്യക്തമാക്കി.

Story Highlights: Jose K. Mani support Vizhinjam protesters

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement