Advertisement

‘ഇന്നലത്തെ സംഭവങ്ങള്‍ പൊലീസ് ക്ഷണിച്ചുവരുത്തിയത്’; വിമര്‍ശനവുമായി ലത്തീന്‍ സഭ

November 28, 2022
Google News 2 minutes Read

വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ലത്തീന്‍ സഭ. ഇന്നലത്തെ സംഭവങ്ങള്‍ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീന്‍ സഭയുടെ വിമര്‍ശനം. കാര്യങ്ങള്‍ അന്വേഷിക്കാന്‍ സ്റ്റേഷനില്‍ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തില്‍ ലത്തീന്‍ സഭ പറഞ്ഞു. ( Latin church criticizes police in all-party meeting)

യോഗത്തില്‍ വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര സംസാരിച്ചപ്പോള്‍ മറ്റ് കക്ഷികള്‍ അതിനെ തടസപ്പെടുത്തി. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങള്‍ അല്ല സഭാ നേതൃത്വം പറയുന്നതെന്നാണ് വിമര്‍ശനം. ഉത്തരവാദിത്വമുള്ള സഭാ നേതൃത്വം രാഷ്ട്രീയം കളിയ്ക്കരുതെന്നും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

Read Also: വിഴിഞ്ഞം സംഘര്‍ഷം: മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ്; തുറമുഖ നിര്‍മാണം വൈകരുതെന്ന് ബിജെപി

വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കോണ്‍ഗ്രസ് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തുറമുഖ നിര്‍മാണം ഒരു മണിക്കൂര്‍ പോലും വൈകരുതെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അക്രമം അരങ്ങേറിയ പശ്ചാത്തലത്തിലാണ് വിഴിഞ്ഞത്ത് സര്‍വകക്ഷിയോഗം ചേര്‍ന്നത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് ശരിയായില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംഘര്‍ഷം പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്ന നിലപാടാണ് ലത്തീന്‍ അതിരൂപത സ്വീകരിച്ചത്. സമരസമിതി ഒഴികെയുള്ള എല്ലാവരും സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി ആര്‍ അനില്‍ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പൊലീസ് ആത്മസംയമനം പാലിച്ചു. മന്ത്രിസഭാ ഉപസമിതി ചര്‍ച്ചകളില്‍ സമരസമിതി നിലപാട് മാറ്റി. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Latin church criticizes police in all-party meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here