ആദ്യമായി ലൈബ്രറി സന്ദർശിക്കുന്ന കുരുന്നുകൾ; സമൂഹമാധ്യങ്ങളിൽ ശ്രദ്ധനേടി വിഡിയോ

സ്മാർട്ട്ഫോണുകളുടെയും ആധുനിക സംവിധാനങ്ങളുടെയും ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. അങ്ങനെയൊരു കാലത്ത് എത്രത്തോളം പേർ ലൈബ്രറിയിൽ പോകുന്നുണ്ട് എന്നതും കൗതുകകരമായ ചോദ്യമാണ്. കുഞ്ഞുനാളുകളിൽ ആദ്യമായി ലൈബ്രറി കണ്ടപ്പോഴുണ്ടായ നമ്മുടെ കൗതുകവും സന്തോഷവും എത്ര വലുതായിരുന്നു. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. ആദ്യമായി നിറയെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി കാണുന്ന കുരുന്നുകളുടെ പ്രതികരണമാണ് വിഡിയോയിൽ ഉള്ളത്. അക്ഷരങ്ങൾ അറിയില്ലെങ്കിൽ പോലും പുസ്‌തകങ്ങളുടെ ലോകം കണ്ടപ്പോഴുള്ള അവരുടെ കൗതുകം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
Little anganwadi kids on their first visit to the rural library! Video shared by Vimala, PDO Girisagar, Bagalkote. pic.twitter.com/kbPL9ltzQL
— Uma Mahadevan-Dasgupta (@readingkafka) November 25, 2022
ഉമാ മഹാദേവൻ- ദാസ്ഗുപ്ത എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കണവാടി കുട്ടികൾ ഗ്രാമത്തിലെ ലൈബ്രറി ആദ്യമായി സന്ദർശിക്കുന്ന ദൃശ്യമാണ് ഇതെന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. വിഡിയോയിൽ കുറച്ച് സ്കൂൾ കുട്ടികൾ പ്രദേശത്തെ ലൈബ്രറി സന്ദർശിക്കുന്നതാണ് കാണാം. വളരെ പെട്ടെന്നാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
കർണാടകയിലെ ബാഗൽകോട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ വരിവരിയായി നിന്ന് ലൈബ്രറിക്കകത്തേക്ക് പ്രവേശിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കൊപ്പം അധ്യാപികമാരും ഉണ്ട്. അതിന് ശേഷം ലൈബ്രറിക്കകത്തേക്ക് കടന്ന വിദ്യാർത്ഥികൾ അവിടെയുള്ള കസേരകളിൽ ഇരിക്കുന്നു. പിന്നീട് കൗതുകത്തോടെ അവിടെയുള്ള പുസ്തകങ്ങൾ മറിച്ച് നോക്കുന്നതും വീഡിയോയിൽ കാണാം.
Story Highlights: Little students visit the library for the first time in Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here