വിനീഷ്യസിന്റെ ഗോൾ ഓഫ് സൈഡിൽ കുരുങ്ങി; ഗോൾ രഹിതം (0-0)

ശക്തമേറിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധപ്പൂട്ട് തകർത്ത ബ്രസീൽ തരാം വിനീഷ്യസിന്റെ ഗോൾ ഓഫ് സൈഡിൽ കുരുങ്ങി. രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിന് സമനിലയില്‍ തളച്ചിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.
സൂപ്പര്‍ താരം നെയ്മറില്ലാതെയിറങ്ങിയ ബ്രസീൽ തുടരെ ഗോൾ അടിക്കാനുള്ള ശ്രമങ്ങൾ ബ്രസീൽ നടത്തുന്നുണ്ടെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയാണ്.
നെയ്മര്‍ക്ക് പകരം ഫ്രെഡും ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും തുടങ്ങി രണ്ട് മാറ്റങ്ങളാണ് പരിശീലകന്‍ ടിറ്റെ ടീമില്‍ വരുത്തിയത്. മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് സൂപ്പര്‍ താരം ഷാക്കിരിയ്ക്ക് പകരം ഫാബിയാന്‍ റീഡര്‍ക്ക് അവസരം നല്‍കി. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകളും പാടുപെടുകയാണ്.
Story Highlights: Vinicius goal was offside
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here