ട്വന്റിഫോറിന്റെ നാലാം വാർഷിക ആഘോഷം മലപ്പുറത്ത്; ഒരു ദിവസം നീളുന്ന പരിപാടികൾ

വാർത്തയുടെ തത്സമയ സ്പന്ദനം ജനങ്ങളിലേക്കെത്തിച്ച് ട്വന്റിഫോർ 2018 ഡിസംബർ 8ന് തുടങ്ങിയ ജൈത്രയാത്ര നാലാം വർഷത്തിലേക്ക് എത്തുന്നു. മലപ്പുറം മഞ്ചേരിയിൽ നിന്ന് ഡിസംബർ 4 ഞായറാഴ്ച രാവിലെ 7 മണി മുതൽ നാലാം വാർഷിക ആഘോഷം നടക്കും. ( 24 news twentyfour news 4th anniversary )
രാവിലെ 7 മണിക്ക് ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ എന്ന വാർത്താ ബുള്ളറ്റിനോടെ വാർഷിക ആഘോഷ പരിപാടികൾ ആരംഭിക്കും. വൈകീട്ട് 3 മണിക്ക് മഞ്ചേരി വി.പി ഹാളിൽ ടോപ് സിംഗേഴ്‌സ് ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടി നടക്കും. മുൻ കാല സീസണുകളിലേയും ടോപ് സിംഗർ പ്രതിഭകൾ സംഗീത വിരുന്നിൽ പങ്കെടുക്കും.
വൈകുന്നേരം 5 മണിക്ക് ‘വിവാദം വ്യവസായം മുടക്കുന്നോ ? എന്ന വിഷയത്തിൽ പ്രത്യേക ചർച്ച നടക്കും. കെ.ആർ ഗോപീകൃഷ്ണനും ഹാഷ്മി താജ് ഇബ്രാഹിമും മോഡറേറ്റർമാരായി നടക്കുന്ന ചർച്ചയിൽ രാഷ്ട്രീയ നേതാക്കളും, പ്രമുഖ വ്യവസായികളും പങ്കെടുക്കും. ആറ് മണിക്ക് ട്വന്റിഫോറിൽ നിന്ന് ആരംഭിക്കുന്ന പുതിയ ജനസേവന പദ്ധതികളുടെ പ്രഖ്യാപനം ‘ട്വന്റിഫോർ കണക്ട്’ ഉം നടക്കും. ജനങ്ങൾക്ക് വേണ്ടി അവതരിപ്പിക്കപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രകാശനവും മാർഗരേഖ അവതരണവുമാണ് അന്ന് നടക്കുക.
രാത്രി 7 മണിക്ക് പ്രമുഖർ പങ്കെടുക്കുന്ന സംവാദ പരിപാടി സംഘടിപ്പിക്കും. ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന ചർച്ചയുടെ വിഷയം ‘വാർത്തയിൽ നിറയാൻ വളഞ്ഞ വഴികളോ’ എന്നതാണ്. സീപകാലത്ത് വാർത്തയിൽ നിറഞ്ഞുനിന്ന വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ പരിപാടി.
വാർത്തകൾക്കൊപ്പം കാഴ്ചയുടെ നവ്യാനുഭവം കൂടിയായിരുക്കും ട്വന്റിഫോർ പ്രേക്ഷകർക്കായി ഒരുക്കുക.
Story Highlights: 24 news twentyfour news 4th anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here