ഉറ്റചങ്ങാതിയെ കണ്ടുമുട്ടി പതിറ്റാണ്ടുകൾക്ക് ശേഷം; തീരാത്ത വിശേഷങ്ങളുമായി മുത്തശ്ശിമാർ…

ജീവിതത്തിൽ സൗഹൃദങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. എത്രയൊക്കെ തിരക്കുകളിലേക്ക് നീങ്ങിയാലും ജീവിതം മുന്നോട്ട് പോയാലും ഈ സൗഹൃദങ്ങൾക്ക് നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനമുണ്ട്. പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ സുഹൃത്തിനെ തേടി വന്ന മുത്തശ്ശിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പ്രായമായ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു ഒത്തുചേരലാണ് വിഡിയോയിൽ ഉള്ളത്.
മുകിൽ മേനോൻ എന്ന ഉപയോക്താവാണ് ഇപ്പോൾ വൈറലായ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 80 വർഷം പഴക്കമുള്ള ഒരു സൗഹൃദമാണ് ഇത്. മുകിൽ തന്റെ മുത്തശ്ശിയുടെ ആഗ്രഹം സാധിച്ചുനൽകി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്. തന്റെ സുഹൃത്തിനെ കാണണം എന്നൊരു ആഗ്രഹം മുത്തശ്ശി പറയാറുണ്ടായിരുന്നു എന്നും അത് സാധിച്ചു നൽകിയെന്നും മുകിൽ മേനോൻ കുറിക്കുന്നു.
’80 വർഷത്തെ സൗഹൃദം. എന്റെ മുത്തശ്ശി എപ്പോഴും എന്നോട് പറയുമായിരുന്നു, തന്റെ ബെസ്റ്റിയെ കാണണമെന്ന്, അതിനാൽ ഞാൻ രണ്ട് സുഹൃത്തുക്കൾക്കും പരസ്പരം കാണാൻ അവസരമൊരുക്കി. പതിറ്റാണ്ടുകളുടെ ഗൃഹാതുരത്വം അവർ കണ്ടുമുട്ടിയതും കൈമാറ്റം ചെയ്തതും ഇങ്ങനെയാണ് ” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെ. ചില സൗഹൃദങ്ങൾ അങ്ങനെയാണ് രക്തബന്ധങ്ങളേക്കാൻ വിലയാണതിന്.
Story Highlights: elderly BFF reunited after decades
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here