ഖത്തർ ലോകകപ്പ്; ആതിഥേയർ പുറത്ത്, നെതർലൻഡ്‌സ് പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഖത്തറിനെ പരാജയപ്പെടുത്തി നെതർലൻഡ്‌സ് ടീം പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതർലൻഡ്‌സിന്റെ തകർപ്പൻ ജയം. ഇതോടെ ഗ്രൂപ്പ് എയിൽ ഏഴ് പോയിന്റോടെ നെതർലൻഡ്‌സ് ഒന്നാമതെത്തി. കോഡി ഫ്രാങ്കി ഡിയോങ്ങും ഗാക്‌പോയുമാണ് നെതർലൻഡിനായി ഗോൾ നേടിയത്. പോർച്ചുഗൽ, ബ്രസീൽ, ഫ്രാൻസ് എന്നി ടീമുകൾക്ക് ശേഷം പ്രീ ക്വാർട്ടർ കടക്കുന്ന ടീമാവുകയാണ് തെതർലാൻഡ്സ്. ഗ്രൂപ്പ് എ യിൽ നിന്ന് സെനഗലും പ്രീ ക്വാർട്ടറിലെത്തി. ( fifa world cup Netherlands beat Qatar ).
ഗോൾമുഖത്തേക്ക് നടത്തിയ നിരന്തര മുന്നേറ്റങ്ങൾക്കൊടുവിൽ കളിയുടെ 26ാം മിനിറ്റിലാണ് കോഡി ഗാക്‌പോയ് നെതർലന്‍ഡിനായി ആദ്യം വലകുലുക്കിയത്. ഈ ടൂര്‍ണമെന്‍റില്‍ ഗാക്പോയുടെ മൂന്നാം ഗോളാണിത്. ഡേവി ക്ലാസൻ നൽകിയ പന്തിനെ പ്രതിരോധത്തെ മറികടന്ന് ഗാക്‌പോ ഗോൾവലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇക്വഡോറിനെതിരെയും സെനഗലിനെതിരെയുമാണ് ഗാക്പോ ഗോൾ നേടിയത്.
ഫ്രാങ്കി ഡിയോങ്ങിന്‍റെ രണ്ടാം ഗോള്‍ പിറന്നത് നാല്പത്തി ഒമ്പതാം മിനിറ്റിലായിരുന്നു. ഗോള്‍ മുഖത്ത് വച്ച് ഡീപേ അടിച്ച പന്ത് ഖത്തര്‍ ഗോളി ബര്‍ഷാം മനോഹരമായി തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ഡിയോങ് ഗോളടിക്കുകയായിരുന്നു. ഖത്തരിനെതിരെ 13 ഷോട്ടുകളാണ് നെതർലന്‍ഡ് ഉതിർത്തത്. മത്സരത്തില്‍ 63 ശതമാനം സമയവും പന്ത് നെതർലഡ്സിന്റെ പക്കലായിരുന്നു.
ടീം ലൈനപ്പ്
ഖത്തർ: മിഷാൽ ബർഷാം, പെഡ്രോ മിഗ്വേൽ, അബ്ദുൽ കരീം ഹസ്സൻ, അബ്ദുൽ അസീസ് ഹാതിം, ഹസ്സൻ അൽഹൈദ്രോസ്, അക്രം അഫീഫ്, ഇസ്മായിൽ മുഹമ്മദ്, ഹുമാം അഹ്മദ്, അസീം മാദിബോ, ബൗലം ഖൗഖി, അൽമുഇസ് അലി.
നെതർലൻഡ്‌സ്: ആൻഡ്രൈസ് നോപ്പെർട്ട്, ഡാലി ബ്ലിൻഡ്, നഥാൻ അകെ, വിർജിൽ വാൻ ജൈക്, യുരിയൻ ടിംബർ, ഡെൻസെൽ ഡംഫ്രീസ്, മാർട്ടിൻ ഡെ റോൺ, ഡേവി ക്ലാസൻ, ഫ്രെങ്കി ഡി ജോങ്, കോഡി ഗാക്‌പോ, മെംഫിസ് ഡിപേ.
Story Highlights: fifa world cup Netherlands beat Qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here