Advertisement

ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ വിവാദ പരാമർശം; ഖേദപ്രകടനവുമായി വിഴി‍ഞ്ഞം സമരസമിതി കൺവീനർ പാട്രിക് മൈക്കിൾ

November 29, 2022
Google News 3 minutes Read
fr theodacious d’cru remarks Vizhinjam Samara Samiti

മന്ത്രി വി. അബ്ദു റഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിഴി‍ഞ്ഞം സമരസമിതി. സമരസമിതി കൺവീനർ പാട്രിക് മൈക്കിൾ തന്നെയാണ് ഖേദപ്രകടനം നടത്തിയത്. രാജ്യ​ദ്രോഹികൾ എന്ന് വിളിച്ചതിന്റെ വേദനയാകാം വൈദികന്റെ പ്രതികരണത്തിന് പിന്നിലെന്ന് സമരസമിതി കൺവീനർ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ലത്തീൻ സമുദായം നാടിന് നൽകിയ സേവനങ്ങൾ മറന്നു പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. 24 എൻകൗണ്ടറിലായിരുന്നു പാട്രിക് മൈക്കിളിന്റെ പ്രതികരണം. ( fr theodacious d’cru remarks Vizhinjam Samara Samiti expressed regret ).

വിവാദ പരാമർശത്തിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് താനൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന്‌ വിളിച്ച ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസ്‌ മന്ത്രിയുടെ പേരിൽതന്നെ ഒരുതീവ്രവാദിയുണ്ടെന്ന വിവാദ പരാമർശമാണ് നടത്തിയത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മുല്ലൂരില സമരവേദിക്ക്‌ സമീപം മാധ്യമങ്ങളോട്‌ സംസാരിക്കവോയാണ് അദ്ദേഹം ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. വികസനം മുടക്കുന്നവർ ചില രാജ്യദ്രോഹികളാണെന്ന്‌ മന്ത്രി വിഴിഞ്ഞം സെമിനാറിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു തിയോഡോഷ്യസിന്റെ വിവാദ പ്രതികരണം. ഞായറാഴ്‌ച സമരസമിതി നടത്തിയ വിഴിഞ്ഞം സ്‌റ്റേഷൻ ആക്രമണം സർക്കാരും സർക്കാരിന്റെ ഗുണ്ടകളുമാണ്‌ നടത്തിയതെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിരുന്നു.

ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ” നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസിലാക്കേണ്ടത്.

കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്ന് കെ ടി ജലീൽ പറഞ്ഞു.

പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു.

Story Highlights: fr theodacious d’cru remarks Vizhinjam Samara Samiti expressed regret

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here