പൂവച്ചൽ തിരോധാന കേസ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. ( poovachal missing case turns to be murder case )
മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
Story Highlights: poovachal missing case turns to be murder case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!